കൊച്ചി നാവികാസ്ഥാനത്തിൻ്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾ നിരോധിച്ചു
നിരോധനം ലംഘിച്ചാൽ ഇത്തരം ഡിജിറ്റൽ ഡിവൈസുകൾ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുമെന്നും നാവികസേന മുന്നറിയിപ്പ് നൽകി
കൊച്ചി: കൊച്ചി നാവികാസ്ഥാനത്തിൻ്റെ മൂന്ന് കിലോമീറ്റർ പരിധിക്കുളളിൽ ഡ്രോണുകൾ നിരോധിച്ചു. ജമ്മു സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. നേവി ആയുധ ഡിപ്പോ, പരിശീലന കേന്ദ്രങ്ങൾ എന്നിവടങ്ങളിലും നിരോധനം ബാധകമായിരിക്കും.
ഡ്രോണുകൾക്കൊപ്പം വിദൂര നിയന്ത്രിത ചെറുവിമാനങ്ങൾക്കും നിരോധനം ബാധികമായിരിക്കും. നിരോധനം ലംഘിച്ചാൽ ഇത്തരം ഡിജിറ്റൽ ഡിവൈസുകൾ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുമെന്നും നാവികസേന മുന്നറിയിപ്പ് നൽകി. സുരക്ഷ നിയമം ലംഘിച്ചതിന് തുടർ നിയമനടപടികളുണ്ടാകുമെന്നും നാവികസേന അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona