‘മുമ്പന്മാര്‍ പലരും പിമ്പന്മാരായി, പിമ്പന്മാര്‍ പലരും മുമ്പന്മാരായി’: മാര്‍ക്ക് ലിസ്റ്റുമായിഡോ. ജോ ജോസഫ്

'എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം എന്നുമൊരു നൊസ്റ്റാൾജിയയാണ്, 210 മാർക്ക് എന്ന കടമ്പ കടക്കുക എന്നതായിരുന്നു ഞങ്ങളുടെ തലമുറയുടെ ജീവിത ലക്ഷ്യങ്ങളില്‍ ഒന്ന്' - ജോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

dr jo joseph facebook post about his sslc mark list

കൊച്ചി: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.26 ആണ് വിജയ ശതമാനം. തുടര്‍ പഠനത്തിന് യോഗ്യത നേടിയവരെല്ലാം തങ്ങളുടെ മാര്‍ക്ക് സമൂഹമാധ്യമങ്ങളിലൊക്കെ പങ്കുവച്ച് സന്തോഷം പങ്കുവയ്ക്കുമ്പോള്‍ പത്താം ക്ലാസ് പരീക്ഷ സമയത്ത് തങ്ങള്‍ക്ക് കിട്ടിയ മാര്‍ക്ക് ലിസ്റ്റ് പങ്കുവച്ച് പല പ്രമുഖരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ജോ ജോസഫും തന്‍റെ പത്താംക്ലാസ് പരീക്ഷാ ഫലം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ്.


'സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയായ എസ്.എസ്.എൽ.സി യുടെ ഫലം പുറത്തുവന്നപ്പോൾ 99.26% കുട്ടികളും ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കോവിഡ് കാലഘട്ടമായിരുന്നിട്ടും പ്രശ്നങ്ങളെയും പ്രതിസന്ധികളെയുമെല്ലാം തരണം ചെയ്തു ഉന്നതവിദ്യാഭ്യാസം നേടിയ കുട്ടികൾക്കും  അവരെ സഹായിച്ച അധ്യാപക-അനധ്യാപക സുഹൃത്തുക്കൾക്കും പിന്തുണയുമായി കൂടെനിന്ന മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും അഭിനന്ദനങ്ങൾ.
എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം എന്നുമൊരു നൊസ്റ്റാൾജിയയാണ്'- ജോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

210 മാർക്ക് എന്ന കടമ്പ കടക്കുക എന്നതായിരുന്നു ഞങ്ങളുടെ തലമുറയുടെ ജീവിത ലക്ഷ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. അന്നൊക്കെ മെയ്മാസം അവസാനത്തെ ആഴ്ചയിലെ ആ ഫലപ്രഖ്യാപനത്തിന്റെ അലയൊലികൾ പത്രത്താളുകളിൽ ഏതാനും ദിവസത്തേക്ക് ഉണ്ടാകും.
ആ നൊസ്റ്റാൾജിയ മൂലം ഞാനും എന്റെ എസ്.എസ്.എൽ.സി ബുക്ക് ഒന്ന് പരതി നോക്കി. എന്റെ എസ്.എസ്.എൽ.സി ഫലം വന്നു 28 വർഷത്തിനുശേഷം  വിലയിരുത്തൽ ഇങ്ങനെ - പിന്നീടങ്ങോട്ട് മുമ്പന്മാർ പലരും പിമ്പന്മാരായി, പിമ്പന്മാർ പലരും മുമ്പന്മാരായി- ജോ ജോസഫ് പറയുന്നു.

Read More : വാക്കുപാലിച്ച് എ പ്ലസ് നേടി, പക്ഷേ ആഘോഷിക്കാൻ അശ്വതി ഇല്ല

2961 പരീക്ഷ കേന്ദ്രങ്ങളിലായി  4,26,469 കുട്ടികൾ ആണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. 44363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ. കുറവ് വയനാട്ടിലാണ്. ആകെ വിജയശതമാനം 99.26 ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ കുറവാണിത്. 

Read More : 'എന്റെ കുഞ്ഞുങ്ങളെ...'; ഉപരിപഠനത്തിന് അർഹത നേടാത്തവരോട് വിദ്യാഭ്യാസ മന്ത്രിക്ക് പറയാനുള്ളത്!
 

Latest Videos
Follow Us:
Download App:
  • android
  • ios