സിദ്ധാർത്ഥന്റെ മരണം: 'പ്രതികളെ പരീക്ഷയെഴുതാൻ അനുവദിക്കരുത്'; ഗവർണർക്ക് മാതാപിതാക്കളുടെ പരാതി 

പ്രതികൾ പ്രാക്ടിക്കൽ പരീക്ഷയെഴുതിയത് ചട്ടം ലംഘിച്ചാണ്. വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടം മറികടന്നുവെന്നും സിദ്ധാർത്ഥന്റെ മാതാപിതാക്കൾ ചൂണ്ടിക്കാട്ടുന്നു

do not allow accused of sidharthan case to appear for their examination

തിരുവനന്തപുരം : പൂക്കോട് സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിപ്പട്ടികയിലുള്ളവരെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണർക്ക് പരാതി നൽകി. പ്രതികളെ പരീക്ഷ എഴുതിക്കാനുള്ള സർവകലാശാലയുടെ നീക്കം തടയണമെന്നാവശ്യപ്പെട്ടാണ് സിദ്ധാർത്ഥന്റെ അച്ഛനും അമ്മയും ഗവർണറെ കണ്ടത്. പ്രതികൾ പ്രാക്ടിക്കൽ പരീക്ഷയെഴുതിയത് ചട്ടം ലംഘിച്ചാണെന്നും വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടം മറികടന്നുവെന്നും സിദ്ധാർത്ഥന്റെ മാതാപിതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ വൈകീട്ട് രാജ്ഭവനിലെത്തിയാണ് ഇരുവരും പരാതി നൽകിയത്. പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി മാതാപിതാക്കൾ അറിയിച്ചു. പരാതി വി.സിക്ക് അയക്കുമെന്ന് രാജ്ഭവനും വ്യക്തമാക്കി.  

സിദ്ധാർത്ഥൻ്റെ മരണം; പുറത്താക്കിയ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അനുമതിക്കെതിരെ കോളേജ്, അപ്പീൽ നൽകും

അതേസമയം പ്രതിപ്പട്ടികയിലെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ വിധിക്കെതിരെ സര്‍വ്വകലാശാല അപ്പീൽ നൽകുമെന്നാണ് വൈസ് ചാൻസിലര്‍ പറയുന്നത്. മതിയായ അറ്റന്‍റൻസ് ഇല്ലാത്തതും പ്രതികങക്കെതിരായ ആന്റി റാംഗിഗ് കണ്മിറ്റിയുടെ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയാണ് നടപടി.

 

 

Latest Videos
Follow Us:
Download App:
  • android
  • ios