മമമതയുടെ പാർട്ടിയെ തമിഴ്നാട്ടിൽ ആർക്കും അറിയില്ല,ഇന്ത്യസഖ്യനേതൃതർക്കത്തിൽ കോൺഗ്രസിനെ പിന്തുണച്ച് ഡിഎംകെ

കന്യാകുമാരി മുതൽ കശ്മീർ വരെ കോൺഗ്രസിന്‍റെ  ശക്തമായ സാന്നിധ്യമുണ്ട്.സഖ്യത്തെ ആര് നയിക്കണമെന്ന് ഒരു പാർട്ടിക്ക് തനിച്ച് തീരുമാനിക്കാനാകില്ല

dmk support congress to lead INDIA alliance

ചെന്നൈ: ഇന്ത്യ സഖ്യനേതൃതർക്കത്തിൽ കോൺഗ്രസ്സിന് പിന്തുണ അറിയിച്ച് ഡിഎംകെ.മമമതയുടെ പാർട്ടിയെ തമിഴ്നാട്ടിൽ ആർക്കും അറിയില്ലെന്ന് ഡിഎംകെ വക്താവ് ടി കെ എസ്‌
ഇളങ്കോവൻ ഏഷ്യാനെറ്റ് ന്യൂസിനോട്‌ പറഞ്ഞു. കന്യാകുമാരി മുതൽ കശ്മീർ വരെ കോൺഗ്രസിന്റെ ശക്തമായ സാന്നിധ്യമുണ്ട്.സഖ്യത്തെ ആര് നയിക്കണമെന്ന് ഒരു പാർട്ടിക്ക് തനിച്ച് തീരുമാനിക്കാനാകില്ലെന്നും ഇളങ്കോവൻ പറഞ്ഞു.

Dls mc/x ഇന്ത്യ സഖ്യത്തില് മമത ബാനർജിക്ക് പിന്തുണയേറുകയാണ്. സഖ്യത്തിന്‍റെ  നേതൃത്ത്വം മമത ബാനർജിയെ ഏൽപിക്കണമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു. കോൺ​ഗ്രസിന്‍റെ  എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം  വ്യക്തമാക്കി.. നേരത്തെ എൻസിപി നേതാവ് ശരദ് പവാറും മമത ബാനർജിക്ക് പിന്തുണ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യ സഖ്യത്തിന്റെ നേതൃത്ത്വം ഏറ്റെടുക്കാൻ മമത ബാനർജി താൽപര്യമറിയിച്ചത്.

ഇന്ത്യ സഖ്യത്തിൻറെ നേതാവാകാൻ തയ്യാറെന്ന മമത ബാനർജിയുടെ പ്രസ്താവനയ്ക്കു പിന്നാലെ പ്രതിപക്ഷ പാർട്ടികൾക്കിടയിലെ ഭിന്നത രൂക്ഷമാവുകയാണ്. പാർലമെൻറിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണെന്നും ഇന്ത്യ സഖ്യത്തിന് തല്ക്കാലം വേറെ നേതാവിനെ നിശ്ചയിക്കേണ്ട സാഹചര്യമില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios