പോസ്റ്റല്‍വോട്ട് വിവാദം: പൊലീസ് അസോസിയേഷന്‍ യോഗത്തിന് ഡിജിപി അനുമതി നല്‍കിയില്ല
തെരെഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയില്ലെന്ന് പൊലീസ് ആസ്ഥാന വൃത്തങ്ങൾ
തിരുവനന്തപുരം: പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ചേരാനുള്ള ആവശ്യം ഡിജിപി നിരാകരിച്ചു. ഇന്ന് ചേരാനിരുന്ന യോഗത്തിനാണ് അനുമതി നിഷേധിച്ചത്. പോസ്റ്റൽ വോട്ട് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് സൂചന. അതേസമയം തെരെഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയില്ലെന്നാണ് പൊലീസ് ആസ്ഥാന വൃത്തങ്ങൾ വിശദീകരിക്കുന്നത്.