നിർത്തിവെച്ച റീകൗണ്ടിങ് തുടരാൻ നിർദേശിച്ചത് ദേവസ്വം പ്രസിഡന്റ്: കേരളവർമ കോളേജ് പ്രിൻസിപ്പൽ

ഇന്നലെ രാത്രി റീ കൗണ്ടിങ് പുനരാരംഭിച്ചത് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് നിർദ്ദേശം നൽകിയത് പ്രകാരമാണെന്നും  തർക്കം വന്നപ്പോൾ റീ കൗണ്ടിങ് നിർത്തിവയ്ക്കാൻ താനാവശ്യപ്പെട്ടിരുന്നുഎന്നും പ്രിൻസിപ്പൽ വിശദമാക്കി. 

Devaswom President suggested to continue the suspended recounting: Principal of Kerala Varma College sts

തൃശൂർ: കേരള വർമ്മ കോളേജിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ, നിർത്തിവെച്ച റീകൗണ്ടിം​ഗ് തുടരാൻ നിർദ്ദശിച്ചത് ദേവസ്വം പ്രസിഡന്റാണെന്ന്  കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ടിഡി ശോഭ മാധ്യമങ്ങളോട് വ്യക്തമാക്കി. കോളേജ് മാനേജർ പറഞ്ഞാൽ അനുസരിക്കാതെ നിവൃത്തിയില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. ഇന്നലെ രാത്രി റീ കൗണ്ടിങ് പുനരാരംഭിച്ചത് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് നിർദ്ദേശം നൽകിയത് പ്രകാരമാണെന്നും  തർക്കം വന്നപ്പോൾ റീ കൗണ്ടിങ് നിർത്തിവയ്ക്കാൻ താനാവശ്യപ്പെട്ടിരുന്നുഎന്നും പ്രിൻസിപ്പൽ വിശദമാക്കി. തുടർന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വിളിച്ചത്. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം രേഖാമൂലം ആരും നൽകിയിരുന്നില്ല. നൽകിയാൽ പരിശോധിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. 

കേരളവർമ്മയിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് റീ കൗണ്ടിങ്ങിലൂടെ അട്ടിമറിച്ചുവെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കെ എസ് യു. റീകൗണ്ടിങിന്റെ പേരിൽ യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചവെന്നും അസാധുവോട്ടുകൾ എസ് എഫ് ഐക്ക് അനുകൂലമായി എണ്ണിയെന്നും എസ് എഫ് ഐയെ ജയിപ്പിക്കാൻ വേണ്ടി ഇടത് അധ്യാപകരും ഒത്തുകളിച്ചുവെന്നും കെഎസ് യു ആരോപിക്കുന്നു. 

ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ് യു ചെയർമാൻ സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. 32 വര്‍ഷത്തിന് ശേഷം കേരളവര്‍മ്മയില്‍ ജനറല്‍ സീറ്റ് ലഭിച്ചത് കെഎസ് യു വലിയ രീതിയിൽ ആഘോഷിക്കുന്നതിനിടെ, എസ് എഫ് ഐ റീകൗണ്ടിങ് ആവശ്യപ്പെടുകയും അര്‍ധരാത്രി വരെ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥി അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചുവെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. 

എന്നാൽ അട്ടിമറിയുണ്ടായെന്നാണ് കെ എസ് യു ആരോപണം. അസാധുവോട്ടുകൾ എസ് എഫ് ഐക്ക് അനുകൂലമായി എണ്ണിയാണ് എസ് എഫ് ഐ വിജയിച്ചതെന്ന് പ്രഖ്യാപിച്ചതെന്ന് കെഎസ് യു ആരോപിക്കുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് ചെയർമാനാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നിർദ്ദേശം നൽകിയതെന്നും രാത്രി വൈകിയും റീ കൗണ്ടിങ് നടത്തി എസ് എഫ് ഐ യെ വിജയിപ്പിച്ചത് ഉന്നത നിർദ്ദേശപ്രകാരമാണെന്നും കെ എസ് യു ആരോപിച്ചു. പ്രതിഷേധ സൂചകമായി കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിലേക്ക് കെഎസ് യു മാർച്ച് നടത്തും. 

'റീകൗണ്ടിങിനിടെ 2 തവണ കറന്റ് പോയി, അസാധുവോട്ടുകൾ എസ്എഫ്ഐക്ക് അനുകൂലമാക്കി, കേരളവർമ്മയിൽ അട്ടിമറി': കെ എസ് യു

'ഞങ്ങളുടെ ഓമന ചെയർമാനേ...'; കേരളവർമ്മ കോളേജ് തെരഞ്ഞെടുപ്പില്‍ റീ കൗണ്ടിങ്ങില്‍ തോറ്റ ശ്രീക്കുട്ടന് വൻ സ്വീകരണം

Latest Videos
Follow Us:
Download App:
  • android
  • ios