അതിതീവ്ര ന്യൂനമർദ്ദം കരയിലെത്തി,40 കിലോമീറ്റർ വേഗതയിൽ കാറ്റ്; കേരളത്തിൽ ഇന്ന് ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത

കേരള തീരം മുതൽ കർണാടക തീരം വരെയുള്ള  ന്യുനമർദ്ദപാത്തി ദുർബലമായിട്ടുണ്ട്. ഇതിന്റെ ഫലമായി, കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി  നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. 

Deep depression over Bay of Bengal to cross Odisha coast imd predicts heavy rain in kerala today

തിരുവനന്തപുരം:  കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന അതിതീവ്ര ന്യുനമർദ്ദം ഒഡിഷയിലെ പുരിക്ക് സമീപം കരയിൽ പ്രവേശിച്ചു. തുടർന്നുള്ള  24  മണിക്കൂറിൽ ഛത്തിസ്ഗഡ് മേഖയിലേക്ക് നീങ്ങാനാണ് സാധ്യത. കേരള തീരം മുതൽ കർണാടക തീരം വരെയുള്ള  ന്യുനമർദ്ദപാത്തി ദുർബലമായിട്ടുണ്ട്. ഇതിന്റെ ഫലമായി, കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി  നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. 

ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന്  തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്ര പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ തീരം  എന്നിവിടങ്ങളിൽ  മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Read More : അച്ഛന്‍റെ തുണിക്കട തുറക്കാനെത്തിയ 14 കാരനെ ജോലിക്കാരൻ പീഡിപ്പിച്ചു, ചേർത്തലയിൽ 55 കാരന് 20 വർഷം തടവും പിഴയും

Latest Videos
Follow Us:
Download App:
  • android
  • ios