ഐ.സി ബാലകൃഷ്‌ണന്‍റെ പേരിൽ നിയമന ശുപാർശ കത്ത് പുറത്ത്; എംഎൽഎ പദവി ദുരുപയോഗം ചെയ്തുവെന്ന് സിപിഎം, പരാതി നൽകി

വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്‍റെ ആത്മഹത്യയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ പേരിൽ നിയമന ശുപാര്‍ശ കത്ത് പ്രചരിക്കുന്നു. പ്രചരിക്കുന്ന ശുപാര്‍ശ കത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

death of wayanad dcc treasurer nm vijayan  Appointment recommendation letter in the name of IC Balakrishnan mla;  CPM filed a complaint

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്‍റെ ആത്മഹത്യയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും സുൽത്താൻ ബത്തേരി അര്‍ബൻ ബാങ്ക് നിയമന വിവാദങ്ങള്‍ക്കിടെയും ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ പേരിൽ നിയമന ശുപാര്‍ശ കത്ത് പ്രചരിക്കുന്നു. പ്രചരിക്കുന്ന ശുപാര്‍ശ കത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇതുസംബന്ധിച്ച് ഐസി ബാലകൃഷ്ണൻ എംഎൽഎ പദവി ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ച് സിപിഎം പരാതി നൽകി. ജില്ലാ കമ്മിറ്റിയംഗം സുരേഷ് താളൂർ ആണ് ഡിവൈഎസ്പിക്ക് പരാതി നൽകിയത്.

അര്‍ബൻ ബാങ്ക് സ്വീപ്പര്‍ തസ്തകയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ മകളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള എംഎൽഎയുടെ പേരിലുള്ള കത്താണ് പ്രചരിക്കുന്നത്. 2021 ജൂണിൽ നൽകിയ കത്താണ് പുറത്തുവന്നിരിക്കുന്നത്. ഐസി ബാലകൃഷ്ണന്‍റെ ലെറ്റര്‍ പാ‍ഡിലുള്ള ശുപാര്‍ശ കത്ത് എന്ന തരത്തിലാണ് ഇത് പ്രചരിക്കുന്നത്.എംഎൽഎ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നതിന് തെളിവാണ് പുറത്തുവന്നതെന്ന് വയനാട് സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖ് ആരോപിച്ചു. ഔദ്യോഗിക ലെറ്റർപാഡിലൂടെയാണ് അനധികൃത നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്നും കെ റഫീഖ് ആരോപിച്ചു.

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ ആത്മഹത്യയില്‍ പ്രേരണകുറ്റം ചുമത്തപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ ഐസി ബാലകൃഷ്ണനെയും എൻ ഡി അപ്പച്ചനെയും പതിനഞ്ചാം തീയ്യതി വരെ അറസ്റ്റ് ചെയ്യരുതെന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച് വയനാട് പ്രിൻസിപ്പല്‍ സെഷൻസ് കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം അറസ്റ്റ് സാധ്യതയേറിയ സാഹചര്യത്തില്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നേതാക്കള്‍ വയനാട് ജില്ലയില്‍ നിന്ന് വിട്ടുനിന്നിരുന്നു. കോടതി നിര്‍ദേശം നേതാക്കള്‍ക്ക് താത്കാലിക ആശ്വാസമായി.

ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ ആത്യമഹത്യയില്‍  പ്രേരണകുറ്റം ചുമത്തപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയേറിയിരുന്നു. ഈ സാഹചര്യത്തിലാണ് ഐസി ബാലകൃഷ്ണ‌ൻ എംഎല്‍എയും ഡിസിസി പ്രസിൻറ് എൻഡി അപ്പച്ചനും പ്രൻസിപ്പല്‍ സെഷൻസ് കോടതിയേയും മുൻ ട്രഷറ‍ർ കെ കെ ഗോപിനാഥൻ ഹൈക്കോടതിയേയും മുൻകൂർ ജാമ്യാപേക്ഷയുമായി സമീപിച്ചത്. പതിനഞ്ചിന് കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ട കോടതി  അത് വരെ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യരുതെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. കേസില്‍ പ്രതി ചേർത്തതോടെ പ്രതിസന്ധിയിലായ നേതാക്കള്‍ള്‍ക്ക് കോടതിയുടെ ഇടപെടല്‍  താല്‍ക്കാലിക ആശ്വാസമാണ്. ഐസി ബാലകൃഷ്ണൻ ഉള്‍പ്പെടെയുള്ലവർ ഒളിവിലാണെന്ന വാദം എംഎല്‍എയുടെ അഭിഭാഷകൻ പിഎം റഷീദ് തള്ളി.

എന്‍ എം വിജയന്‍റെ ആത്മഹത്യ; ഒളിവില്‍ പോയിട്ടില്ലെന്ന് ഐ സി ബാലകൃഷ്ണന്‍, 'നടക്കുന്നത് സിപിഎം വേട്ട'

എൻഎം വിജയൻ്റെ മരണം: ഐസി ബാലകൃഷ്ണനും എൻഡി അപ്പച്ചനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി


 

Latest Videos
Follow Us:
Download App:
  • android
  • ios