Asianet News MalayalamAsianet News Malayalam

സിദ്ധാർത്ഥൻ്റെ മരണം; പുറത്താക്കിയ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അനുമതിക്കെതിരെ കോളേജ്, അപ്പീൽ നൽകും

വിഷയത്തിൽ അപ്പീൽ നൽകാൻ സ്റ്റാൻഡിങ് കൗൺസിലിനെ വിസി ചുമതലപ്പെടുത്തി. ഹൈക്കോടതി സിംഗിൽ ബെഞ്ച് പഠന വിലക്ക് നേരിട്ടവർക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് സർവ്വകലാശാല രം​ഗത്തെത്തിയത്. 19 വിദ്യാർത്ഥികളെയാണ് സർവകലാശാല ഡി ബാർ ചെയ്തത്. 

 Death of Siddharthan; The college will appeal against the permission of the expelled students to appear for the examination
Author
First Published Jun 27, 2024, 10:49 PM IST

കൽപ്പറ്റ: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോളേജ് പുറത്താക്കിയ വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാനുള്ള അനുമതിക്കെതിരെ വെറ്റിനറി സർവകലാശാല. വിഷയത്തിൽ അപ്പീൽ നൽകാൻ സ്റ്റാൻഡിങ് കൗൺസിലിനെ വിസി ചുമതലപ്പെടുത്തി. ഹൈക്കോടതി സിംഗിൽ ബെഞ്ച് പഠന വിലക്ക് നേരിട്ടവർക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് സർവ്വകലാശാല രം​ഗത്തെത്തിയത്. 19 വിദ്യാർത്ഥികളെയാണ് സർവകലാശാല ഡി ബാർ ചെയ്തത്. 

പ്രതികൾക്ക് പരീക്ഷ എഴുതാൻ അനുമതിയുണ്ടെങ്കിലും ഇവരുടെ പരീക്ഷ ഫലം പ്രസിദ്ധീകരിക്കില്ല. റാഗിങ് സ്ഥിരീകരിച്ചതിന് പിന്നാലെ, കോളേജ് പുറത്താക്കിയ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ച് പരീക്ഷ എഴുതാനുള്ള ഉത്തരവ് നേടുകയായിരുന്നു. പിന്നാലെ സർവകലാശാല വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്താമെന്ന് കാട്ടി പ്രത്യേക ഉത്തരവുമിറക്കി. ജാമ്യവ്യവസ്ഥകൾ പ്രകാരം പ്രതികൾക്ക് വയനാട് ജില്ലയിൽ പ്രവേശിക്കാനാകില്ല. അതിനാൽ തൃശൂരിലെ മണ്ണുത്തിയിൽ പരീക്ഷാ കേന്ദ്രം ഒരുക്കി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

പ്രാക്ടികൽ പരീക്ഷ ഉൾപ്പെടെ അടുത്ത ദിവസങ്ങളിൽ നടക്കും. വെറ്റിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടമനുസരിച്ച് 75 ശതമാനം ഹാജരില്ലെങ്കിൽ പരീക്ഷ എഴുതാനാകില്ല. എന്നാൽ, പ്രതികൾക്ക് അനുകൂമായുള്ള ഹൈക്കോടതി ഉത്തരവ് കണക്കിലെടുത്ത് പരീക്ഷ എഴുതാൻ അവസരം നൽകി. മൂന്ന് വർഷത്തെ പഠന വിലക്ക് നേരിട്ടവരായതിനാൽ, ഫലം സർവകലാശാല പ്രസിദ്ധീകരിക്കില്ല.

'സർക്കാർ ഉദ്യോ​ഗസ്ഥരെ ബലിയാടാക്കി, ആഭ്യന്തര വകുപ്പറിയാതെ ഉദ്യോ​ഗസ്ഥർക്ക് ഇതൊന്നും ചെയ്യാനാവില്ല': കെകെ രമ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios