ഓടുന്ന സെൻ, തലയും ശരീരവും പുറത്തിട്ട് യുവാവിന്റെയും യുവതിയുടെയും സാഹസികത; ശ്രദ്ധിക്കണ്ടേ അമ്പാനെയെന്ന് എംവിഡി
കാറിൽ ഡ്രൈവർ ഉൾപ്പെടെ നാലുപേരാണ് ഉണ്ടായിരുന്നത്. ഒരു യുവാവും യുവതിയും തലയും ശരീരവും പുറത്തിട്ട് അത്യന്തം അപകടകരമായ രീതിയിലായിരുന്നു യാത്ര
ഇടുക്കി: ദേശീയപാതയിൽ അപകടകരമായ രീതിയിൽ കാറോടിച്ച യുവാവിനെതിരെ കേസെടുത്തു. ആർടിഒയ്ക്ക് മുന്നിൽ ഹാജരാകാൻ യാത്രക്കാർക്ക് നോട്ടീസും നൽകി. കുഞ്ചിതണ്ണി ബൈസൺ വാലി സ്വദേശിക്കെതിരെയാണ് ഇടുക്കി ആർടിഒ എൻഫോഴ്സ്മെന്റ് കേസെടുത്തത്. തിങ്കളാഴ്ച രാവിലെ ദേവികുളം ഗ്യാപ്പ് റോഡിലാണ് സംഭവം. അമിതവേഗത്തിൽ തലങ്ങും വിലങ്ങും ഇയാൾ വാഹനം ഓടിക്കുകയായിരുന്നു.
കാറിൽ ഡ്രൈവർ ഉൾപ്പെടെ നാലുപേരാണ് ഉണ്ടായിരുന്നത്. ഒരു യുവാവും യുവതിയും തലയും ശരീരവും പുറത്തിട്ട് അത്യന്തം അപകടകരമായ രീതിയിലായിരുന്നു യാത്ര. ദേശീയപാതയിലൂടെ ഇങ്ങനെ കാറോടിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. നിരവധി വളവുകളുള്ള റോഡ് ആണിത്. റോഡ് വീതി കൂട്ടി പുനർ നിർമ്മിച്ചതോടെ ചിലർ അമിതവേഗത്തിൽ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എംവിഡി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം