ജലനിരപ്പ് ഉയർന്നു; ഷട്ടറുകള്‍ തുറന്ന് അണക്കെട്ടുകൾ

സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്നും (വെള്ളിയാഴ്ച) അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണത്തിന്‍റെ അറിയിപ്പ്. 

dams opened in kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്നും (വെള്ളിയാഴ്ച) അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണത്തിന്‍റെ അറിയിപ്പ്. ജില്ലയിലെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയർന്നു. 

ഇന്നലത്തെ മഴയിൽ ഇടുക്കി അണക്കെട്ടിൽ ഒരു ദിവസം കൊണ്ട് 3 അടി വെള്ളം ഉയർന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 123.2 അടിയിലെത്തി. മലങ്കര, ലോവർ പെരിയാർ, കല്ലാർകുട്ടി, കല്ലാർ, പഴയ മൂന്നാർ ഹെഡ്‍വർക്സ് എന്നീ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. കോഴിക്കോട്ട് കക്കയം ഡാമിന്‍റെ 2 ഷട്ടർ ഇന്നലെ വൈകിട്ട് തുറന്നു.  മഴ ശക്തമായതോടെ കക്കയം ഡാമിന്‍റെ ഷട്ടറുകള്‍ അല്‍പ്പസമയത്തിനുള്ളില്‍ മൂന്നടി വരെ തുറക്കുമെന്നും ജില്ലാ കളക്ടറുടെ മുന്നറിയിപ്പുണ്ട്. നിലവില്‍ 45 സെന്‍റീമീറ്ററാണ് തുറന്നിരിക്കുന്നത്. പെരുവണ്ണാമൂഴി ഡാമിന്‍റെ 4 ഷട്ടർ ബുധനാഴ്ച തുറന്നിരുന്നു.

പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്‍റെ 3 ഷട്ടറുകൾ 5 സെന്‍റീമീറ്റർ തുറന്നു. മംഗലം ഡാമിന്‍റെ 6 ഷട്ടറുകളും തുറന്നു. കണ്ണൂർ പഴശ്ശി ഡാമിന്‍റെ ഷട്ടറുകൾ എല്ലാം തുറന്നിട്ടുണ്ട്. ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയുടെ 7 ഷട്ടറുകൾ ഇന്നലെ വൈകുന്നേരം തുറന്നു.

 

Latest Videos
Follow Us:
Download App:
  • android
  • ios