'രാഷ്ട്രപതിയുടെ ഡി-ലിറ്റ് വിവാദം ദളിത് പ്രശ്നമായി മാറ്റാൻ ചിലർ ശ്രമിച്ചു', വെളിപ്പെടുത്തി ധന്യ രാമൻ
ഗവർണറുടെ ഓഫീസിൽ നിന്നുള്ള ചിലർ തന്നെ അടക്കം മെയിലയച്ചും മറ്റും സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് ദളിത് ആക്റ്റിവിസ്റ്റായ ധന്യ രാമൻ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിലാണ് ധന്യാരാമന്‍റെ വെളിപ്പെടുത്തൽ.
തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി-ലിറ്റ് നിഷേധിച്ച സംഭവം ദളിത് പ്രശ്നമായി മാറ്റാൻ ചിലർ ശ്രമിച്ചതായി ആക്റ്റിവിസ്റ്റ് ധന്യ രാമൻ. താനടക്കമുള്ള ചില ദളിത് മനുഷ്യാവകാശപ്രവർത്തകരോട്, ഗവർണറുടെ ഓഫീസിൽ നിന്നുള്ള ചിലർ മെയിലയച്ചും മറ്റും സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് ധന്യ രാമൻ വെളിപ്പെടുത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിലാണ് ധന്യാരാമന്‍റെ വെളിപ്പെടുത്തൽ.
ന്യൂസ് അവറിൽ ധന്യാരാമൻ പറയുന്നത് കേൾക്കാം: