അഖില നന്ദകുമാറിനെതിരായ കേസ് നിരുപാധികം പിൻവലിക്കണം; മാധ്യമ വേട്ടക്കെതിരെ സാംസ്കാരിക നായകർ
കേന്ദ്ര ഭരണാധികാരികൾ അന്വേഷണ ഏജൻസികളെ മാധ്യമപ്രവർത്തകർക്കെതിരെ ദുരുപയോഗം ചെയ്യുന്നതിനെ നിരന്തരം വിമർശിക്കുന്നവർ തന്നെ തങ്ങൾ ഭരിക്കുന്ന സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യത്തിന് ഭീഷണിയുയർത്തുന്നത് വിരോധാഭാസമാണ്- പ്രസ്താവനയിൽ പറയുന്നു.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ മാധ്യമ വേട്ടയ്ക്കെതിരെ പ്രതിഷേധവുമായി സാമൂഹ്യ-സാംസ്കാരിക-സാഹിത്യ -മാധ്യമരംഗത്തെ പ്രമുഖർ. വാർത്തറിപ്പോർട്ട് ചെയ്തതിന്റെയും വാർത്ത വായിച്ചതിന്റെയും പേരിൽ മാധ്യമപ്രവർത്തകരുടെ പേരിൽ കേസെടുത്ത് അന്വേഷണം നടത്തുകയും ചോദ്യം ചെയ്യലിന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്യുന്ന നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണെന്ന് സാംസ്കാരിക നായകർ പ്രതികരിച്ചു.
അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകരായ അഖില നന്ദകുമാർ , അബ്ജോദ് വർഗീസ്, കേരള മിനറൽസ് ആന്റ് മെറ്റൽ സ് ലിമിറ്റഡ് നിയമനാഴിമതി സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ച മലയാള മനോരമ (കൊല്ലം) പ്രത്യേക ലേഖകൻ ജയചന്ദ്രൻ ഇലങ്കത്ത് എന്നിവർക്കെതിരെ കേരള പൊലീസ് സ്വീകരിച്ച നടപടികൾ നിരുപാധികം പിൻവലിക്കണമെന്ന് 137 സാംസ്കാരിക നായകർ ഒപ്പിട്ട സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
കേരളത്തിലെ മന്ത്രിമാരും ഭരണകക്ഷി നേതാക്കളും പോലീസ് നടപടിയെ ന്യായീകരിച്ച് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകൾ കേരളത്തിലെ ജനാധിപത്യ പൗരസമൂഹം ഏറെ ആശങ്കയോടെയാണ് കാണുന്നത്. കേന്ദ്ര ഭരണാധികാരികൾ അന്വേഷണ ഏജൻസികളെ മാധ്യമപ്രവർത്തകർക്കെതിരെ ദുരുപയോഗം ചെയ്യുന്നതിനെ നിരന്തരം വിമർശിക്കുന്നവർ തന്നെ തങ്ങൾ ഭരിക്കുന്ന സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യത്തിന് ഭീഷണിയുയർത്തുന്നത് വിരോധാഭാസമാണ്. ഭരണകൂടവും കോർപ്പറേറ്റ് മാധ്യമ സ്ഥാപനങ്ങൾ തന്നെയും മാധ്യമ സ്വാതന്ത്ര്യത്തിൽ പലവിധേന ഇടപെടുന്ന ഒരു സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഉൾപ്പെട്ട 180 രാജ്യങ്ങളിൽ 161 ആം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപെടാൻ ഇടയാക്കിയത് കേന്ദ്ര ഗവ. ന്റെ സമീപനത്തിന്റെ കൂടി ഫലമായാണ്.
മാധ്യമസ്വാതന്ത്ര്യം മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യ പ്രശ്നം മാത്രമല്ല, അത് ജനാധിപത്യ സമൂഹത്തിന്റെയും ഭരണഘടനാപരമായ പൗരാവകാശത്തിന്റെയും അവിഭാജ്യഘടകമാണ്. അതുകൊണ്ടാണ് ഭരണഘടനയിൽ മാധ്യമ സ്വാതന്ത്ര്യം എന്ന് എടുത്തുപറയാഞ്ഞിട്ടും അത് അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന മൗലികാവകാശത്തിൽ ഉൾപ്പെട്ടതാണെന്നും മാധ്യമ പ്രവർത്തകരെ വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ നിർബന്ധിക്കാനാവില്ലെന്നും സുപ്രീം കോടതി നിരവധി തവണ ഭരണഘടനാ വ്യാഖ്യാന വിധികളിലൂടെ വ്യക്തമാക്കിയത്.
കേന്ദ്ര ഭരണാധികാരികൾ പ്രകടിപ്പിക്കുന്ന സമഗ്രാധിപത്യ പ്രവണതകളെ ഫലപ്രദമായി ചെറുക്കുന്നതിന് പൗരസമൂഹത്തെ അണിനിരത്താൻ ശ്രമിക്കുന്നതിനു പകരം അതേ പ്രവണതകളെ കേരളത്തിലും ശക്തിപ്പെടുത്തുന്ന നിലയിൽ സംസ്ഥാന ഭരണ നടത്തിപ്പുകാർ പ്രവർത്തിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മാധ്യമപ്രവർത്തകർക്കെതിരായ നടപടികളിൽ നിന്നും പോലീസിനെ പിന്മാറ്റാൻ കേരളീയ പൗരസമൂഹം ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു- പ്രസ്താവനയിൽ പറയുന്നു.
Read More : പ്രതിപക്ഷ പാർട്ടികൾക്ക് സമയം നൽകാതെ പ്രധാനമന്ത്രി, മണിപ്പൂരിൽ നിന്നുള്ള സംഘം 3 ദിവസമായി ദില്ലിയിൽ
പ്രസ്താവനയിൽ ഒപ്പിട്ടവർ
ബി.ആർ.പി ഭാസ്കർ (സീനിയർ ജേണലിസ്റ്റ് )
കെ.ജി.ശങ്കരപ്പിള്ള (കവി)
സി.രാധാകൃഷ്ണൻ (നോവലിസ്റ്റ്, കഥാകൃത്ത് )
ബി രാജീവൻ (എഴുത്തുകാരൻ )
ഡോ.എം.കുഞ്ഞാമൻ (സാമ്പത്തിക ശാസ്ത്രജ്ഞൻ)
കെ.അജിത (അന്വേഷി )
എം.എൻ കാരശ്ശേരി (എഴുത്തുകാരൻ )
ഡോ. ഇ.വി രാമകൃഷ്ണൻ ( (എഴുത്തുകാരൻ )
കെ.സി. നാരായണൻ (മാധ്യമപ്രവർത്തകൻ)
എം.ജി രാധാകൃഷ്ണൻ (ജേണലിസ്റ്റ്)
എം.പി സുരേന്ദ്രൻ (ജേണലിസ്റ്റ്)
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്.
ഉണ്ണി ബാലകൃഷ്ണൻ (മാധ്യമ പ്രവർത്തകൻ)
കൽപ്പറ്റ നാരായണൻ (എഴുത്തുകാരൻ )
പി.സുരേന്ദ്രൻ (എഴുത്തുകാരൻ )
എൻ.പി ചേക്കുട്ടി (മാധ്യമ പ്രവർത്തകൻ)
യു.കെ കുമാരൻ (കഥാകൃത്ത് , നോവലിസ്റ്റ് ) വീരാൻ കുട്ടി (കവി )
അൻവർ അലി (കവി)
സി.ആർ നീലകണ്ഠൻ (സാമൂഹ്യ പ്രവർത്തകൻ)
എം.ഗീതാനന്ദൻ( സാമൂഹ്യ പ്രവർത്തകൻ)
ഡോ. പി.കെ പോക്കർ (എഴുത്തുകാരൻ )
സെബാസ്റ്റ്യൻ (കവി)
സാവിത്രി രാജീവൻ (കവി)
ജെ. ദേവിക (എഴുത്തുകാരി, ഗവേഷക )
ഡോ.കെ.ടി. രാംമോഹൻ (എക്കണോമിസ്റ്റ്)
ചന്ദ്രമതി (എഴുത്തുകാരി ) സജിത ശങ്കർ (ആർട്ടിസ്റ്റ് )
കരുണാകരൻ (കഥാകൃത്ത് )
പ്രസന്ന രാജൻ (ക്രിട്ടിക്)
വി.എസ്.അനിൽകുമാർ (കഥാകൃത്ത് )
ഡോ. ആസാദ്
(എഴുത്തുകാരൻ)
ഡോ.എസ്. ഫൈസി
ജി ദേവരാജൻ
ഡോ.കെ.എം.ഷീബ
കെ.സി. ഉമേഷ് ബാബു ( കവി )
ദാമോദര പ്രസാദ് (എഴുത്തുകാരൻ )
എൻ.സുബ്രഹ്മണ്യൻ (സാമൂഹ്യ പ്രവർത്തകൻ) സി അനൂപ് (കഥാകൃത്ത് )
സി.എസ്. വെങ്കിടേശ്വരൻ (എഴുത്തുകാരൻ )
എസ് രാജീവൻ
അനിൽ. ഇ.പി
പ്രമോദ് പുഴങ്കര
ജോളി ചിറയത്ത്
ശ്രീധർ രാധാകൃഷ്ണൻ
രാജൻ ചെറുക്കാട് (മാധ്യമ പ്രവർത്തകൻ)
എൻ ശ്രീജിത്ത് (മാധ്യമ പ്രവർത്തകൻ)
രവിശങ്കർ കെ.വി (മാധ്യമപ്രവർത്തകൻ)
പ്രൊഫ. കുസുമം ജോസഫ്
മാങ്ങാട് രത്നാകരൻ (മാധ്യമ പ്രവർത്തകൻ)
പി.പി. സത്യൻ (മാധ്യമപ്രവർത്തകൻ)
ഡോ.വി.വിജയകുമാർ (എഴുത്തുകാരൻ )
മുസഫർ അഹമ്മദ് (മാധ്യമ പ്രവർത്തകൻ)
ജ്യോതി നാരായണൻ
എം.സുൽഫത്ത്
അഡ്വ. ഭദ്രകുമാരി
കെ.ഹരിദാസ് (എഴുത്തുകാരൻ )
അഡ്വ.രമ. കെ.എം.
കെ മുരളി
ജയരാജ് സി.എൻ
ഡോ.കെ.എൻ അജോയ് കുമാർ
പ്രതാപൻ
സി.എസ്. മുരളീശങ്കർ
അഡ്വ.സജി ചേരമൻ
സജീവൻ അന്തിക്കാട്
പുരുഷൻ ഏലൂർ
വിനോദ് ചന്ദ്രൻ
പി.കെ.ശ്രീനിവാസൻ (ജേണലിസ്റ്റ് )
ഷിബുരാജ് (മാധ്യമ പ്രവർത്തകൻ)
പ്രിയദാസ് ജി മംഗലത്ത്
ടി.കെ. വിനോദൻ
പി.സി.ജോസി (പബ്ലിഷർ )
ജഗദീഷ് ബാബു (ജേണലിസ്റ്റ്)
സുധീഷ് രാഘവൻ (നോവലിസ്റ്റ്)
കെ.കെ.സുരേന്ദ്രൻ
സജീവൻ അന്തിക്കാട്
കെ. സന്തോഷ് കുമാർ
റോബിൻ കേരളീയം
ശരത് ചേലൂർ
കെ.ജി ജഗദീശൻ
ഐ. ഗോപിനാഥ്
വിജയരാഘവൻ ചേലിയ
ഡോ. പ്രസാദ്
ടി. നാരായണൻ വട്ടോളി
ഡോ. ഇ ഉണ്ണിക്കൃഷ്ണൻ
അഡ്വ.വിനോദ് പയ്യട
ഇസാബിൻ അബ്ദുൾ കരീം
കബീർഷാ
ഡോ. സുഗതൻ (ദെൽഹി)
പി.എം. നാരായണൻ (റിപ്പോർട്ടർ ജർമൻ ടി.വി )
അശോക് കുമാർ
രാജഗോപാൽ
ജി. ദിലീപൻ (എഴുത്തുകാരൻ )
പ്രദീപ് പനങ്ങാട് (എഴുത്തുകാരൻ )
കെ.എം. വേണുഗോപാൽ
ജംഷീന മുല്ലപ്പാട്ട് (ജേണലിസ്റ്റ്)
സി.പി. റഷീദ്
എ.ജെ തോമസ് ( കവി )
പ്രേംബാബു
ഡോ. പ്രിൻസ് .കെ.ജെ.
രാജീവ് കുമാർ.കെ.
ജയഘോഷ് എം.ബി
സുബിൻ
ഷാജി കെ.വി. (വിവരാവകാശ കൂട്ടായ്മ)
അഡ്വ ചന്ദ്രസേനൻ
ലിബിൻ തത്തപ്പള്ളി
പ്രസാദ് സോമരാജൻ
പി.കെ. പ്രിയേഷ് കുമാർ
വിൽഫ്രഡ് കെ.പി (ആർട്ടിസ്റ്റ് )
അഡ്വ. ഷിജു
വേണുഗോപാൽ (എഴുത്തുകാരൻ )
പ്രവീൺ പിലാശ്ശേരി
ആദം അയൂബ്
ഹാരിസ് അബു
പ്രദീപ് കുളങ്ങര
മിനി മോഹൻ
ഇന്ദിര ദിലീപൻ
അശോക്
കെ.കെ. സുദേവ്
ഉദയകുമാർ
ഷെറിൻ വർഗീസ്
കുട്ടി മൂസ കെ.എം.
റെൻസൺ
അഡ്വ.എൻ.എം.സിദ്ധിഖ്
പത്മകുമാർ
അനീസ് ജോർജ്
കൊച്ചുമോൻ
രഘുകുമാർ
പരമേശ്വരൻ
പി.ടി. വിജയൻ
ജോസ് മാത്യു.
പ്രശാന്ത് എം പ്രഭാകരൻ
സുനിൽ കൊച്ചി
പി.വി.സാനു
സുബൈർ പള്ളുരുത്തി
ആൾബി
ഹരിദാസ്. ടി
മാത്യു കൊട്ടിയൂർ