'പകുതി വില' തട്ടിപ്പ്; കോണ്‍ഗ്രസ് നേതാവ് ലാലി വിൻസന്റിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

അനന്തു കൃഷ്ണൻ പ്രതിയായ കേസിൽ ഏഴാം പ്രതിയായിരുന്നു ലാലി. ലാലി വിന്‍സന്റിനെതിരായ ആക്ഷേപം ഗൗരവതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

CSR Half price scam High Court blocked arrest of Congress leader Lali Vincent

കൊച്ചി: പകുതി വില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിൻസന്റിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യ അപേക്ഷയിലാണ് ഹൈക്കോടതി നടപടി. അനന്തു കൃഷ്ണൻ പ്രതിയായ കേസിൽ ഏഴാം പ്രതിയായിരുന്നു ലാലി. ലാലി വിന്‍സന്റിനെതിരായ ആക്ഷേപം ഗൗരവതരമെന്ന് നിരീക്ഷിച്ച ഹൈക്കോടതി അടുത്തദിവസം വിശദമായി വാദം കേൾക്കും.

പാതി വില തട്ടിപ്പില്‍ കണ്ണൂര്‍ ടൗണ്‍ സൗത്ത് പൊലീസെടുത്ത കേസിലാണ് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്‍റിനെ പ്രതി ചേര്‍ത്തിക്കുന്നത്. വഞ്ചനാകുറ്റമടക്കം ചുമത്തിയ കേസില്‍ ഏഴാം പ്രതിയാണ് ലാലി. അഭിഭാഷക കൂടിയായ താന്‍ ഒന്നാം പ്രതി അനന്തകൃഷ്ണന്‍ നിയമോപദേശം നല്‍കുക മാത്രമായിരുന്നുവെന്നും തന്‍റെ സല്‍പേരിന് കളങ്കംവരുത്താനാണ് കരുതിക്കൂട്ടി കേസില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് ലാലിയുടെ വാദം.

Also Read: 'പകുതി വില' തട്ടിപ്പ് പിരിവ് പലവിധം; അംഗത്വ ഫീസായി 320, വക്കീൽ ഫീസായി 500, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios