കളമശ്ശേരി സ്ഫോടനത്തിന്റെ നിർണായക തെളിവുകൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മാർട്ടിന്റെ വാഹനത്തിൽ
സ്ഫോടനത്തിന് ശേഷം വാഹനത്തിൽ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാർട്ടിൻ വാഹനത്തിനുള്ളിൽ റിമോട്ടുകൾ സൂക്ഷിച്ചിരിക്കുകയായിരുന്നു
കൊച്ചി : കളമശ്ശേരി സ്ഫോടനത്തിന്റെ നിർണായക തെളിവുകൾ പൊലീസ് കണ്ടെടുത്തു. പ്രതി മാർട്ടിന്റെ വാഹനത്തിൽ നിന്നാണ് തെളിവായ, സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ കണ്ടെടുത്തത്. ഈ റിമോട്ടുകൾ ഉപയോഗിച്ചാണ് കളമശ്ശേരിയിൽ മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാർട്ടിൻ വാഹനത്തിനുള്ളിൽ റിമോട്ടുകൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ള കവറിൽ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകൾ കണ്ടെത്തിയത്. കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെടുത്തത്.
സ്ഫോടനം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘം തെളിവെടുപ്പില്‍ കണ്ടെത്തുന്നത്. മാര്‍ട്ടിന്‍ കീഴടങ്ങാനെത്തിയ സ്കൂട്ടര്‍ കൊടകര പൊലീസ് സ്റ്റേഷനിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഉച്ചതിരിഞ്ഞ് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ സ്കൂട്ടറില്‍ നിന്ന് നാലു റിമോര്‍ട്ടുകള്‍ മാര്‍ട്ടിന്‍ എടുത്തു നല്‍കുകയായിരുന്നു. വെള്ള കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു റിമോര്‍ട്ടുകള്‍. നാലു റിമോര്‍ട്ടുകളില്‍ രണ്ടെണ്ണം ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയിട്ടുള്ളത്. സ്ഫോടന ശേഷം ബൈക്കിന്‍റെ അടുത്തെത്തിയ മാര്‍ട്ടിന്‍ ഇവ കവറില്‍ പൊതിഞ്ഞ് ബൈക്കില്‍ നിക്ഷേപിക്കുകയായിരുന്നു. സ്കൂട്ടറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയതിന് പിന്നാലെ കീഴടങ്ങിയ സാഹചര്യവും അന്വേഷണ സംഘത്തോട് പ്രതി വിശദീകരിച്ചു.
പെരുമ്പാവൂരിലെ 10 ദിവസം പ്രായമുള്ള കുഞ്ഞിനെ ഒഴിവാക്കാൻ കൊന്നുകളഞ്ഞത് മാതാപിതാക്കൾ, കൊടുംക്രൂരത
രാവിലെ കൊരട്ടിയിലെ മിറാക്കിള്‍ റെസിഡന്‍സി ഹോട്ടലിലും മാര്‍ട്ടിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സ്ഫോടനം നടത്തിയത് പിന്നാലെ ഇവിടെയെത്തിയ മാര്‍ട്ടിന്‍ റൂമെടുത്ത് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന വീഡിയോ തയാറാക്കിയിരുന്നു. ഡിസിപി എസ്. ശശിധരന്‍, എസിപി രാജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മാര്‍ട്ടിനുമായി രാവിലെ പത്തേ മുക്കാലോടെ ഹോട്ടലിലെത്തിയത്. ഫോറന്‍സിക് വിദഗ്ദരെയും സ്ഥലത്തേക്ക് വിളിച്ചു വരുത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഹോട്ടല്‍ രേഖയില്‍ വി.ഡി.മാര്‍ട്ടിന്‍ എന്ന പേരാണ് നല്‍കിയിരുന്നത്. ഇതിനു തെളിവായി ഹോട്ടലില്‍ ഹാജരാക്കിയ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും പൊലീസ് പരിശോധിച്ചു.