മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരിനെതിരെ വിമർശനം ഉയരാൻ സാധ്യത; കെപിസിസി ഭാരവാഹി യോഗം ഇന്ന്

ജയിൽ മോചിതനായ ശേഷം യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം പി വി അൻവർ എംഎൽഎ ശക്തമാക്കിയിരുന്നു

Criticism is likely to rise against the fight for the post of Chief Minister KPCC office bearer meeting today

തിരുവനന്തപുരം: കെപിസിസി ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും. തദ്ദേശ തെരെഞ്ഞെടുപ്പിനുള്ള മിഷൻ 25 ന്റെ പുരോഗതിയാണ് പ്രധാന ചർച്ച. പുനസംഘടനയും സമകാലിക രാഷ്ട്രീയ സംഭവങ്ങളും ചർച്ചക്ക് വരും. നേതൃ നിരയിൽ സ്ഥാനം ഉറപ്പിക്കാൻ പാർട്ടിയിൽ കിട മത്സരം നടക്കുന്നതിനിടെ ആണ് യോഗം. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരിനെതിരെ വിമർശനം യോഗത്തിൽ വരാൻ ഇടയുണ്ട്. പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനവും ചർച്ച ആയേക്കാം. ഉച്ചക്ക് രണ്ടരക്ക് ശേഷമാണ് യോഗം. 

ജയിൽ മോചിതനായ ശേഷം യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം പി വി അൻവർ എംഎൽഎ ശക്തമാക്കിയിരുന്നു. യുഡിഎഫ് അധികാരത്തിൽ വരണമെന്ന് വാർത്താ സമ്മേളനത്തിൽ തുറന്നടിച്ച അൻവർ, എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും തന്നെ വേണോ എന്ന് അവർ തീരുമാനിക്കട്ടേയെന്നും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ഫോണിൽ സംസാരിച്ചു. സതീശൻ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണും. ഇതിന്റെ ഭാഗമായി സാദിഖലി ശിഹാബ് തങ്ങളെ അൻവർ സന്ദർശിച്ചിരുന്നു. 

മറ്റു യുഡിഎഫ് നേതാക്കളെയും നേരിട്ട് കാണാനാണ് അൻവറിന്റെ നീക്കം. യുഡിഎഫിൽ എനിക്ക് ഒരു സ്ഥാനവും വേണ്ടെന്നും ഒരു പ്രവർത്തകൻ ആയാൽ മതിയെന്നുമാണ് ഏറ്റവും ഒടുവിൽ അൻവറിന്റെ വാക്കുകൾ. മുന്നണി പ്രവേശനത്തിന് യുഡിഎഫിന് നേരിട്ട് കത്ത് നൽകുന്ന കാര്യം പിന്നീട് പരിഗണിക്കും. മരിച്ചു കൂടെ നിൽക്കും. തന്നെ വേണോ എന്ന് യുഡിഎഫ് പരിശോധിക്കട്ടേയെന്നായിരുന്നു വാർത്താസമ്മേളനത്തിൽ അൻവറിന്റെ പ്രതികരണം. 

3 ലക്ഷം രൂപ വരെ കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭിക്കും; ധാരണാപത്രം ഒപ്പുവച്ച് മിൽമയും കേരള ബാങ്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios