PV Anvar Case : അൻവറിനെതിരായ തട്ടിപ്പ് കേസിന് സിവിൽ സ്വഭാവം; ക്രൈംബ്രാഞ്ചിന്‍റെ അന്തിമ റിപ്പോര്‍ട്ട് പുറത്ത്
കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി വി അന്‍വര്‍ എംഎല്‍എ പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം തട്ടിയെടുത്തെന്ന കേസിലാണ് ക്രൈംബ്രാഞ്ചിൻ്റെ റിപ്പോർട്ട്.
മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എ ( PV Anvar mla) പ്രതിയായ 50 ലക്ഷത്തിന്റെ ക്രഷര്‍ തട്ടിപ്പ് കേസിന് സിവില്‍ സ്വഭാവമെന്ന് ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ട്. എംഎല്‍എ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയെന്ന മുന്‍ റിപ്പോര്‍ട്ട് തിരുത്തിയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമൻ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റിപ്പോർട്ട് സമർപ്പിച്ചത്.വിശദമായി വാദം കേൾക്കാൻ കേസ് ഈ മാസം അഞ്ചിലേക്ക് കോടതി മാറ്റി.
കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി വി അന്‍വര്‍ എംഎല്‍എ പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം തട്ടിയെടുത്തെന്ന കേസിലാണ് ക്രൈംബ്രാഞ്ചിൻ്റെ റിപ്പോർട്ട്. പി വി അന്‍വര്‍ എംഎല്‍എ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി നേരത്തെ കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരുന്നു. വിശദമായ വാദം കേള്‍ക്കാതെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് അഗീകരിക്കരുതെന്ന പരാതിക്കാരന്‍ നടുത്തൊടി സലീമിന്റെ അഭിഭാഷകന്റെ വാദത്തെ തുടര്‍ന്നാണ് കേസ് ജനുവരി അഞ്ചിലേക്ക് മാറ്റിയത്. സിവില്‍ സ്വഭാവമുള്ളതാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കേസ് അട്ടിമറിക്കാനാണെന്ന് സലീമിന്റെ അഭിഭാഷകന്‍ കോടതിയിൽ വാദിച്ചു.