പൊലീസ് സ്റ്റേഷനിൽ കയറിയും രക്ഷാപ്രവർത്തനം!കരുതൽ തടങ്കലിലാക്കിയ കോൺഗ്രസുകാരെ സിപിഎമ്മുകാര്‍ മർദിച്ചു; പരാതി

സിപിഎം പ്രവർത്തകർ മർദ്ദിക്കുമ്പോൾ പൊലീസ് നോക്കി നിന്നെന്നാണ് കോൺഗ്രസ് ആരോപണം

CPM workers attacked Congress workers who were detained by police; complaint

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നവകേരള സദസിന് മുന്നോടിയായി കരുതൽ തടങ്കലിലാക്കിയ കോൺഗ്രസ് പ്രവർത്തകരെ സിപിഎമ്മുകാർ പൊലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ചതായി പരാതി. കോൺഗ്രസ് വെഞ്ഞാറംമൂട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഹരി, ബ്ലോക്ക് പ്രസിഡന്റ് ബിനു അടക്കമുള്ളവരെ മർദ്ദിച്ചതായാണ് പരാതി. മൂന്നരയോടെയാണ് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. ഇവരെ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പാഞ്ഞെത്തിയ സിപിഎം പ്രവർത്തകർ സ്റ്റേഷൻ വളപ്പിലിട്ട് മർദ്ദിച്ചെന്നാണ് പരാതി. സിപിഎം പ്രവർത്തകർ മർദ്ദിക്കുമ്പോൾ പൊലീസ് നോക്കി നിന്നെന്നാണ് കോൺഗ്രസ് ആരോപണം. വെഞ്ഞാറമൂടില്‍ നവകേരള സദസിനെത്തുന്ന മന്ത്രിമാര്‍ സഞ്ചരിക്കുന്ന ബസിനുനേരെ കരിങ്കൊടി കാണിക്കാന്‍ നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലിലാക്കി സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. സംഭവത്തെതുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. 

സസ്പെന്‍ഷനില്‍ സെഞ്ചുറി, ലക്ഷ്യമിട്ട എല്ലാ ബില്ലുകളും പാസാക്കി സ‌ർക്കാർ; ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

 

Latest Videos
Follow Us:
Download App:
  • android
  • ios