അൻവറിന് ചന്തക്കുന്നിൽ മറുപടി കൊടുക്കാൻ സിപിഎം; വിശദീകരണ യോഗത്തിൽ ജലീലും, ആളെ കൂട്ടാൻ നെട്ടോട്ടം

കെടി ജലീലും യോഗത്തില്‍ പ്രസംഗിക്കും. വൈകിട്ട് ആറ് മണിക്കാണ് പൊതുയോഗം. അൻവറിൻ്റെ പൊതുസമ്മേളനത്തിൽ എത്തിയതിനേക്കാൾ കൂടുതൽ പേരെ എത്തിക്കാനുമാണ് സിപിഎമ്മിൻ്റെ ശ്രമം. വൻജനങ്ങളാണ് അൻവറിൻ്റെ പൊതുസമ്മേനത്തിൽ പങ്കെടുക്കാനെത്തിയത്. 

CPM to reply to allegations leveled by MLA PV Anwar at the same platform

മലപ്പുറം: പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾക്ക് അതേ വേദിയിൽ തന്നെ മറുപടി പറയാൻ സിപിഎം. അൻവർ ആദ്യം പൊതുയോഗം നടത്തിയ നിലമ്പൂർ ചന്തക്കുന്നിൽ സിപിഎം ഇന്ന് വിശദീകരണ യോഗം നടത്തും. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെടി ജലീലും യോഗത്തില്‍ പ്രസംഗിക്കും. വൈകിട്ട് ആറ് മണിക്കാണ് പൊതുയോഗം. അൻവറിൻ്റെ പൊതുസമ്മേളനത്തിൽ എത്തിയതിനേക്കാൾ കൂടുതൽ പേരെ എത്തിക്കാനുമാണ് സിപിഎമ്മിൻ്റെ ശ്രമം. വൻജനങ്ങളാണ് അൻവറിൻ്റെ പൊതുസമ്മേനത്തിൽ പങ്കെടുക്കാനെത്തിയത്. 

അതേസമയം, ഇന്നലെ മഞ്ചേരിയിലെ പൊതുസമ്മേളനത്തിൽ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള എന്ന പുതിയ സംഘടനയുടെ നയം പിവി അൻവർ എംഎൽഎ പ്രഖ്യാപിച്ചു. ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള എന്ന സംഘടന പ്രവർത്തിക്കുക. പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കാനും ജാതി സെൻസസ് നടത്താനായും പോരാട്ടം നടത്തും. രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യം. മലബാറിനോടുളള അവഗണനയ്ക്ക് എതിരെ പോരാടും. മലപ്പുറം കോഴിക്കോട് ജില്ലകൾ വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല രൂപികരിക്കണമെന്ന ആവശ്യത്തിനായി പോരാടുമെന്നൊക്കെയാണ് അൻവർ വ്യക്തമാക്കിയത്. 

വിദ്യാഭ്യാസ മേഖലയിലും മാറ്റം വേണം. സർക്കാർ സ്കൂളുകളിലെ അധ്യാപകർ സ്വന്തം കുട്ടികളെ സർക്കാർ സ്കൂളിൽ പഠിപ്പിക്കുന്നില്ലെങ്കിൽ അവരുടെ ശമ്പളത്തിന്റെ 20% അതത് സ്കൂളുകളിലെ ബിപിഎൽ വിദ്യാർഥികൾക്കായി മാറ്റിവയ്ക്കണം.വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളണം. സംരംഭ സംരക്ഷണ നിയമം നടപ്പിലാക്കണം. പലസ്തീനിനോടുള്ള സമീപനം കേന്ദ്രസർക്കാർ തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടും.  

വന്യമൃഗശല്യത്തിൽ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി ഉയർത്തണം. മനുഷ്യ മൃഗ സംഘർഷവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം. തൊഴിലില്ലായ്മ വേതനം 2000 ആക്കി ഉയർത്തണം. മതസ്ഥാപന നിയന്ത്രണം അതത് മതവിശ്വാസികൾക്ക് അനവദിക്കണം. സ്കൂൾ സമയം 8 മുതൽ 1 വരെ ആക്കണം. പൊലീസിലെ ക്രിമിനലുകളെ ഒഴിവാക്കണം. വയോജന ക്ഷേമത്തിനായി പുതിയ വകുപ്പ് ഉണ്ടാക്കണം. 

വിവാദ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മലപ്പുറം പരാമർശവും എഡിജിപിയും വിഷയമാവും

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios