ഡിസിസി ട്രഷറ‍ുടെ മരണം; പ്രതിഷേധം കടുപ്പിച്ച് സിപിഎം, ഐസി ബാലകൃഷ്ണനും എൻഡി അപ്പച്ചനും സ്ഥാനങ്ങൾ രാജി വെക്കണം

സംഭവത്തിൽ പൊലീസിന്റെയും വിജിലൻസിന്റെയും അന്വേഷണം തുടരുകയാണ്. വിജയൻ്റെ മൊബൈൽ ഫോണും കത്തും ഫോറൻസിക് പരിശോധനയ്ക്ക് നൽകാനായുള്ള
നടപടികൾ പൊലീസ് ഇന്ന് സ്വീകരിക്കും.

cpm night march protest  Wayanad DCC Treasurer NM Vijayan's death

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറ‍ർ എൻ.എം വിജയൻ്റെ മരണത്തിൽ പ്രതിഷേധം ശക്തം. ഐസി ബാലകൃഷ്ണനും എൻഡി അപ്പച്ചനും സ്ഥാനങ്ങൾ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ബത്തേരിയിൽ ഇന്ന് സിപിഎം നൈറ്റ് മാർച്ച് നടത്തും. സംഭവത്തിൽ പൊലീസിന്റെയും വിജിലൻസിന്റെയും അന്വേഷണം തുടരുകയാണ്. വിജയൻ്റെ മൊബൈൽ ഫോണും കത്തും ഫോറൻസിക് പരിശോധനയ്ക്ക് നൽകാനായുള്ള നടപടികൾ പൊലീസ് ഇന്ന് സ്വീകരിക്കും.

കത്തിലെ കയ്യക്ഷരം സ്ഥിരീകരിക്കാൻ വിജയൻ മുൻപേ എഴുതിയ രേഖകൾ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇത് കിട്ടിയശേഷം കോടതിയെ സമീപിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അനുമതി തേടും. ഇതിനിടെ, വിവാദം അന്വേഷിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള കെപിസിസി സംഘം ഇന്ന് വയനാട്ടിൽ എത്തും. 

എൻ എം വിജയന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് മൂത്ത മകൻ വിജിലൻസിന് മൊഴി നൽകിയിരിക്കുന്നത്. കുടുംബ പ്രശ്നങ്ങളല്ല, സാമ്പത്തിക പ്രശ്നങ്ങൾ തന്നെയായിരുന്നു മരണത്തിന് കാരണമെന്നും അച്ഛൻ്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നേരിട്ടറിയില്ലെന്നും മകൻ വിജിലൻസിനോട് പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമ‍ർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മകൻ വിജിലൻസിന് മൊഴി നൽകിയത്. എൻഎം വിജയന്റെ ആത്മഹത്യയ്ക്ക് കാരണം കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി നടത്തിയ സാമ്പത്തിക ഇടപാടുകളെന്ന കുടുംബത്തിൻ്റെ ആരോപണം കോൺ​ഗ്രസ് നേതൃത്വം തള്ളി. 

ബൈക്ക് നന്നാക്കിയതിന്റെ കൂലി ചോദിച്ച മെക്കാനിക്കിന്റെ മുഖത്തടിച്ച് എസ് ഐ; പിന്നാലെ സസ്പെൻഷൻ, സംഭവം മധുരയിൽ

https://www.youtube.com/watch?v=Ko18SgceYX8

 

Latest Videos
Follow Us:
Download App:
  • android
  • ios