'അത്തരം പ്രവ‍ര്‍ത്തികളോട് യോജിപ്പില്ല, വിജിലൻസ് മേധാവിയെ മാറ്റിയത് ആക്ഷേപം ഉയർന്നതിനാൽ': കോടിയേരി 

"വിജിലൻസ് മേധാവിയുടെ ഭാഗത്ത് നിന്നും ഉണ്ടായ ചില നടപടികൾക്കെതിരെ ആക്ഷേപം ഉണ്ടായിട്ടുണ്ട്. അത്തരം ചെയ്തികളോട് സ‍ര്‍ക്കാര്‍ യോജിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കിയത്"

cpm leader kodiyeri balakrishnan response over vigilance director removal

കണ്ണൂര്‍ : സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി (Swapna suresh) ബന്ധപ്പെട്ട് വിവാദങ്ങൾക്കിടെ സംസ്ഥാന വിജിലൻസ് മേധാവിയെ തിരക്കിട്ട് മാറ്റിയതിൽ ദുരൂഹത വ‍ര്‍ധിക്കുകയാണ്.  വിജിലൻസ് മേധാവിയെ മാറ്റിയത് ആക്ഷേപം ഉയർന്നത് കൊണ്ടാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം. വിജിലൻസ് മേധാവിയുടെ ഭാഗത്ത് നിന്നും ഉണ്ടായ ചില നടപടികൾക്കെതിരെ ആക്ഷേപം ഉണ്ടായിട്ടുണ്ട്. അത്തരം ചെയ്തികളോട് സ‍ര്‍ക്കാര്‍ യോജിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കിയത്. സ്വര്‍ണ്ണക്കടത്ത് വിഷയത്തിൽ അന്വേഷണം നടത്തേണ്ടത് പാർട്ടിയല്ല പകരം സർക്കാരാണ്. കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും കോടിയേരി കണ്ണൂരിൽ ആവ‍ര്‍ത്തിച്ചു. 

'എന്തും വിളിച്ച് പറയുന്നവരുടെ പിന്നിൽ ഏതു കൊലകൊമ്പനായാലും കണ്ടുപിടിക്കും', പരോക്ഷ മറുപടിയുമായി പിണറായി

സ്വർണക്കടത്ത് വിവാദം ശക്തമായി നിൽക്കെയാണ് വിജിലൻസ് മേധാവി എം ആർ അജിത് കുമാറിനെ മാറ്റിയത്. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷിനെ അനുനയിപ്പിച്ച ഷാജ് കിരണുമായി സംസാരിച്ചതിനാണ് നടപടി. എം.ആ‍ർ.അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചതിന്‍റെ വിശദാംശങ്ങൾ ഇന്‍റലിജൻസും ശേഖരിച്ചിരുന്നു. മുഖ്യമന്ത്രിയാണ് എം.ആർ.അജിത് കുമാറിനെ മാറ്റാൻ നിർദ്ദേശം നൽകിയത്. ഉദ്യോഗസ്ഥനെ മാത്രം ബലിയാടാക്കി സർക്കാർ മുഖംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. 

ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയും വിജിലൻസ് മേധാവി എംആർ അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്ർറെ വെളിപ്പെടുത്തൽ. വിജയ് സാഖറെ ഇന്നലെ തന്നെ ആരോപണം നിഷേധിച്ചു. അജിത് കുമാർ നിഷേധിച്ചിരുന്നില്ല. ഇതിനിടെയാണ് ഇന്‍റലിജൻസ് നടത്തിയ പരിശോധനയിൽ എം.ആർ.അജിത് കുമാറും ഷാജ് കിരണുമായി നിരവധിതവണ സംസാരിച്ചതിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നത്. ഉന്നതെ ഉദ്യോഗസ്ഥൻ ഇടപെട്ട് സ്വപ്നയെ അനുനയിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിതന്നെ എം.ആർ.അജിത് കമാറിനെ മാറ്റാൻ നിർദ്ദേശം നൽകിയത്. പകരം ഐജി എച്ച് വെങ്കിടേഷിനാണ് ചുമതല. അജിത് കുമാറിന് പകരം നിയമനം നൽകിയിട്ടില്ല. 

വിജിലൻസ് മേധാവിയെ മാറ്റിയിട്ടും അഴിയാത്ത കുരുക്ക്

വിജിലൻസ് മേധാവിയെ മാറ്റി മുഖം രക്ഷിക്കാനുള്ള സർക്കാറിൻറെ നടപടിയും സ്വർണ്ണക്കടത്തിലെ ദുരൂഹത കൂട്ടുന്നു. മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ സ്വപ്ന സുരേഷിനെ ഷാജ് കിരൺ വഴി അനുനയിപ്പിക്കാൻ ശ്രമിച്ചതിനാണ് സ്ഥലം മാറ്റമെങ്കിലും ഇക്കാര്യം സർക്കാർ ഔദ്യോഗികമായി വിശദീകരിക്കുന്നില്ല. വിവാദമായ കേസിൽ ഉന്നതരാഷ്ട്രീയ കേന്ദ്രങ്ങളുടെ നിർദ്ദേശമില്ലാതെ പൊലീസ് ഉദ്യോഗസ്ഥൻ സ്വന്തം നിലക്ക് ഇടപെടുമോ എന്നുള്ള സംശയമാണ് ബലപ്പെടുന്നത്.

അജിത് കുമാറിനെ നീക്കിയത് സർക്കാറിന്‍റെ മുഖംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപം

മുഖ്യമന്ത്രിക്കെതിരായ തുറന്ന് പറച്ചിലിന് പിന്നാലെ ഭീഷണിപ്പെടുത്തിയും അനുനയിപ്പിച്ചും നടക്കുന്ന ഡീലിനെ കുറിച്ചുള്ല സ്വപ്ന പറഞ്ഞതിൽ ഏറ്റവും സുപ്രധാനമായത് രണ്ട് എഡിജിപിമാരുടെ ഇടപെടലാണ്. ഷാജ് കിരണിന് എന്ത് ഉന്നത ബന്ധം എല്ലാം വെറും തള്ളല്ലേ എന്നുള്ള സിപിഎം കേന്ദ്രങ്ങളുടെ പരിഹാസത്തിനിടെയായിരുന്നു നാടകീയമായി വിജിലൻസ് ഡയറക്ടറെ മാറ്റിയത്. മുഖ്യമന്ത്രി തന്നെ ഇടപെട്ടാണ് പുതിയ തസ്തിക പോലും നൽകാതെ അജിത് കുമാറിനെ മാറ്റുന്നത്. സ്ഥലം മാറ്റ ഉത്തരവിൽ കാരണവും പറയുന്നുമില്ല. എന്നാൽ ഷാജ് കിരണും അജിത്കുമാറും തമ്മിൽ നിരവധി തവണ സംസാരിച്ചുവെന്ന ഇൻറലിൻജൻസ് കണ്ടെത്തലിൻറെ കൂടി അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഉന്നത സർക്കാ‍ർ വൃത്തങ്ങൾ അനൗദ്യോഗികമായി സ്ഥിരീകരിക്കുന്നത്. അതായത് സ്വന്തം നിലക്ക് അജിത്കുമാർ അമിതാവേശം കാട്ടിയെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥനെ കൈവിട്ടത്. ഫോൺ വിളിയിൽ മാത്രമല്ല, സരിത്തിനെ നാടകീയമായി വിജിലൻസ് കസ്റ്റഡിയിലെടുത്തതിലെ തിടുക്കവും മറ്റൊരുകാരണമായി പറയുന്നു. 

Swapna Suresh : വിജിലൻസ് മേധാവിയെ മാറ്റി; നടപടി സ്വപ്ന ശബ്ദരേഖ പുറത്തുവിട്ടതിന് പിന്നാലെ
 

Latest Videos
Follow Us:
Download App:
  • android
  • ios