ഇൻഡി​ഗോയോട് പിണക്കം മാറി ഇപി ജയരാജൻ ; ദില്ലിയിലേക്ക് തിരിച്ചത് കരിപ്പൂരിൽ നിന്ന്, യാത്ര 2 വർഷത്തിന് ശേഷം

തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധിച്ചിരുന്നു. ഇത് ഇപി ജയരാജൻ തടയാൻ ശ്രമിച്ചതും വിവാദമായിരുന്നു. വിമാനത്താവളത്തിൽ വെച്ചുള്ള പ്രതിഷേധത്തിന് യൂത്ത് കോൺ​ഗ്രസിന് രണ്ടാഴ്ച്ച വിലക്കും ഇപി ജയരാജന് ഒരാഴ്ച്ചത്തെ വിലക്കും ഇൻഡി​ഗോ ഏർപ്പെടുത്തിയിരുന്നു. 

CPM leader EP Jayarajan traveled by Indigo flight after ending the boycott after two years

കണ്ണൂർ: രണ്ടു വർഷത്തിന് ശേഷം ബഹിഷ്കരണം അവസാനിപ്പിച്ച് ഇൻഡി​ഗോ വിമാനത്തിൽ യാത്ര ചെയ്ത് സിപിഎം നേതാവ് ഇപി ജയരാജൻ. സീതാറാം യെച്ചൂരി അന്തരിച്ചതിനെ തുടർന്ന് പെട്ടെന്ന് ദില്ലിയിലെത്തേണ്ട സാഹചര്യത്തിലാണ് യാത്രയ്ക്കായി ഇപി ഇൻഡി​ഗോ വിമാനം തെരഞ്ഞെടുത്തത്. ഇന്നലെ രാത്രി 10.30ന് കരിപ്പൂരിൽ നിന്നാണ് ഇപി ദില്ലിയിലേക്ക് പുറപ്പെട്ടത്. 2022 ജൂലായ് 13നായിരുന്നു ബഹിഷ്ക്കരണത്തിന് കാരണമായ സംഭവം.

തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധിച്ചിരുന്നു. ഇത് ഇപി ജയരാജൻ തടയാൻ ശ്രമിച്ചതും വിവാദമായിരുന്നു. വിമാനത്താവളത്തിൽ വെച്ചുള്ള പ്രതിഷേധത്തിന് യൂത്ത് കോൺ​ഗ്രസിന് രണ്ടാഴ്ച്ച വിലക്കും ഇപി ജയരാജന് ഒരാഴ്ച്ചത്തെ വിലക്കും ഇൻഡി​ഗോ ഏർപ്പെടുത്തിയിരുന്നു. ഈ വിലക്കിൽ പ്രതിഷേധിച്ചാണ് താനിനി ഇൻഡി​ഗോയിൽ കയറില്ലെന്ന് ഇപി പ്രഖ്യാപിച്ചത്. ഇത് തിരുവനന്തപുരത്തേക്കുള്ള ഇപിയുടെ യാത്രയെ കാര്യമായി ബാധിച്ചിരുന്നു. പിന്നീട് വന്ദേഭാരത് സർവ്വീസ് തുടങ്ങിയതു മുതലാണ് ഇപിക്ക് യാത്ര സുഗമമായത്. വന്ദേഭാരതിന്റെ ​ഗുണങ്ങളെക്കുറിച്ചും ഇപി വാചാലനായിരുന്നു. എന്നാൽ ഇൻഡി​ഗോ ക്ഷമാപണം നടത്തിയെങ്കിലും ഇപി ബഹിഷ്കരണം തുടരുകയായിരുന്നു. 

എയർ ഇന്ത്യ വന്നതോടെ യാത്ര അതിലായിരുന്നു. അതിനിടെയാണ് യെച്ചൂരിയുടെ വിയോ​ഗം വരുന്നതും ദില്ലിയിലേക്ക് പെട്ടെന്ന് പുറപ്പെടേണ്ട സാഹചര്യം വന്നതും. ബഹിഷ്ക്കരണവുമായി ബന്ധപ്പെട്ട് ഇപി ജയരാജൻ അന്ന് പറഞ്ഞത് ഇങ്ങനെയാണ്; 'ഏറ്റവും കൂടുതൽ ഇൻഡി​ഗോയിൽ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത് താനും ഭാര്യയുമായിരിക്കും. വൃത്തികെട്ട കമ്പനിയാണിത്. തെറ്റു ചെയ്തവർക്ക് നേരെ നടപടിയെടുക്കാനല്ല താൽപ്പര്യം കാണിച്ചത്. അതുകൊണ്ട് തന്നെ ഈ കമ്പനിയുടെ വിമാനത്തിൽ താൻ കയറില്ല. മാന്യമായി സർവ്വീസ് നടത്തുന്ന മറ്റു വിമാനങ്ങളിലേ പോകൂ.' എന്നാൽ രണ്ടു വർഷത്തിന് ശേഷം പിണക്കം മറന്ന് ഇൻഡിഗോ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു ഇപി ജയരാജൻ. 

പെൺകുട്ടികൾ പോളോയിൽ, ആൺകുട്ടികൾക്ക് ബൊലേറോ; മാസ് കാണിക്കാൻ നോക്കി, നാട്ടുകാര് ഇങ്ങനെ പണിയുമെന്ന് ഓർത്തില്ല

https://www.youtube.com/watch?v=Ko18SgceYX8


 

Latest Videos
Follow Us:
Download App:
  • android
  • ios