രാഹുലിനെതിരെയുള്ള വിജയരാഘവൻ്റെ പരാമർശം; വിമർശനം ശക്തമാക്കി കോണ്‍ഗ്രസ്, വിജയരാഘവൻ വർഗീയ രാഘവനെന്ന് കെസി
വിജയരാഘവൻ വർഗീയ രാഘവനായി മാറിയെന്ന് കെസി വേണുഗോപാൽ പറഞ്ഞു. രാഹുലിനെതിരെ സംഘപരിവാർ പോലും ഉപയോഗിക്കാത്ത ഭാഷയാണ് വിജയരാഘവന്‍റേത്. ഇതേ നിലപാട് തന്നെയാണോ സിപിഎമ്മിനും ഉള്ളതെന്ന് വ്യക്തമാക്കണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എംപിക്കെതിരായ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍റെ വിവാദ പ്രസംഗത്തിൽ വിമർശനം ശക്തമാവുന്നു. പരാമർശങ്ങൾക്കിതിരെ കെസി വേണുഗോപാലും, വിഡി സതീശനും, പികെ കുഞ്ഞാലിക്കുട്ടിയും, കെഎം ഷാജിയും രംഗത്തെത്തി. സംഘപരിവാർ പോലും ഉപയോഗിക്കാത്ത ഭാഷയാണ് വിജയരാഘവൻ്റേതെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
വിജയരാഘവൻ വർഗീയ രാഘവനായി മാറിയെന്ന് കെസി വേണുഗോപാൽ പറഞ്ഞു. രാഹുലിനെതിരെ സംഘപരിവാർ പോലും ഉപയോഗിക്കാത്ത ഭാഷയാണ് വിജയരാഘവന്‍റേത്. ഇതേ നിലപാട് തന്നെയാണോ സിപിഎമ്മിനും ഉള്ളതെന്ന് വ്യക്തമാക്കണമെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഇത് ബിജെപിയെ സന്തോഷിപ്പിക്കാൻ വേണ്ടിയുള്ളതാണ്. അവരുമായുള്ള ഡീലിൻ്റെ ഭാഗമായുള്ള വ്യക്തിപരമായി ആക്രമിക്കാനുള്ള ക്വട്ടേഷനാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
വിജയരാഘവൻ പച്ചയ്ക്ക് വർഗീയത പറയുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിജയരാഘവൻ്റേത് ക്രൂരമായ പരാമർശമാണ്. ബിജെപി ഉത്തരേന്ത്യയിൽ ചെയ്യുന്നതാണ് സിപിഎം കേരളത്തിൽ ചെയ്യുന്നത്. ഭൂരിപക്ഷ വർഗീയത പരത്തുന്നത് സിപിഎമ്മിൻ്റെ അടിത്തറ ഇളക്കും. സിപിഎം വർഗീയതയെ താലോലിക്കുന്നത് ശരിയല്ല. ഡൽഹിയിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സിന്ദാബാദ് വിളിക്കും. ഇവിടെ വന്ന് കുറ്റം പറയുകയാണ്. വോട്ട് ചേരുന്നു എന്ന ആധി സിപിഎമ്മിനുണ്ട്. വർഗീയത പച്ചയ്ക്കാണ് പറയുന്നത്. ഇത് കേരളമാണ് എന്ന് ഓർക്കണം. വർഗീയത പറഞ്ഞാൽ നെഗറ്റീവ് ഇഫക്ടാണ് ഉണ്ടാവുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രിയങ്കാഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ടുകൊണ്ടാണെന്ന് പറയാൻ വിജയരാഘവനേ കഴിയൂ. സംഘപരിവാർ അജണ്ട സിപിഎം കേരളത്തിൽ നടപ്പിലാക്കുകയാണെന്നും സതീശൻ പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8