സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് സമസ്തക്ക് ക്ഷണം
നേരത്തെ ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയിലേക്ക് സമസ്തയെ ക്ഷണിച്ചത് ഏറെ ചര്‍ച്ചയായതാണ്.
കോഴിക്കോട് : മുസ്ലീംലീഗ്- സമസ്ത തര്‍ക്കം മുറുകുന്നതിനിടെ സിപിഎം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് സമസ്തക്ക് ക്ഷണം.ഈ മാസം പതിനൊന്നിന് കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലേക്കാണ് സമസ്തയെ സംഘാടകരായ സിപിഎം ക്ഷണിച്ചിരിക്കുന്നത്. നേരത്തെ ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയിലേക്ക് സമസ്തയെ ക്ഷണിച്ചത് ഏറെ ചര്‍ച്ചയായതാണ്. അന്ന് ലീഗിന്‍റെ എതിര്‍പ്പ് വകവെക്കാതെ സമസ്ത പ്രതിനിധി സെമിനാറില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ലീഗ് നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലേക്ക് സമസ്ത നേതാക്കളെ പ്രത്യേകമായി ക്ഷണിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് സിപിഎം സമസ്തയെ അവരുടെ പരിപാടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.