Asianet News MalayalamAsianet News Malayalam

'സംസ്കാര ചടങ്ങുകൾ കുടുംബം പറഞ്ഞത് പ്രകാരം'; ലോറൻസിന്റെ മരണം വിവാദമാക്കാനില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി

ലോറൻസിന്റെ മരണം വിവാദമാക്കാൻ പാർട്ടി ഉദ്ദേശിക്കുന്നില്ല. ഉന്തും തള്ളും ഉണ്ടായിട്ടില്ല. കുടുംബങ്ങൾ തമ്മിലാണ് സംസാരം ഉണ്ടായത്. മുദ്രാവാക്യം വിളിക്കുന്നത് പാർട്ടി ചെയ്യാറുള്ളതാണെന്നും സിഎൻ മോഹനൻ പറഞ്ഞു. 

CPM Ernakulam District Secretary Mohanan said that the controversy at the funeral ceremony of CPM leader MM Lawrence caused grief
Author
First Published Sep 23, 2024, 5:50 PM IST | Last Updated Sep 23, 2024, 5:55 PM IST

കൊച്ചി: സിപിഎം നേതാവ് എംഎം ലോറൻസിന്റെ സംസ്കാര ചടങ്ങിലെ തർക്കം ദുഃഖമുണ്ടാക്കിയെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി മോഹനൻ. രാഷ്ട്രീയ ലക്ഷ്യത്തോടെയാണോ പ്രശ്നം ഉണ്ടായതെന്ന് അറിയില്ല. കുടുംബം പറഞ്ഞത് പ്രകാരമാണ് സംസ്കാര ചടങ്ങുകൾ നടന്നത്. കുടുംബമാണ് മൃതദേഹം കൈമാറിയതെന്നും സിഎൻ മോഹനൻ പറഞ്ഞു. ലോറൻസിന്റെ മരണം വിവാദമാക്കാൻ പാർട്ടി ഉദ്ദേശിക്കുന്നില്ല. ഉന്തും തള്ളും ഉണ്ടായിട്ടില്ല. കുടുംബങ്ങൾ തമ്മിലാണ് സംസാരം ഉണ്ടായത്. മുദ്രാവാക്യം വിളിക്കുന്നത് പാർട്ടി ചെയ്യാറുള്ളതാണെന്നും സിഎൻ മോഹനൻ പറഞ്ഞു. 

ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ച ടൗൺഹാളിൽ നാടകീയ രം​ഗങ്ങളാണ് അരങ്ങേറിയത്. ലോറൻസിന്റ മകൾ ആശ മൃതദേഹത്തിന്റെ അരികിൽ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാൻ കഴിഞ്ഞില്ല. ഈ സമയം വനിതാ പ്രവർത്തകർ മുദ്രാവാക്യം വിളി തുടർന്നു. മകളും വനിതാ പ്രവർത്തകരും തമ്മിൽ ചെറിയ രീതിയിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ, മകളുടെ മകനും രം​ഗത്തെത്തിയതോടെ വളണ്ടിയർമാരുമായി ഉന്തും തള്ളുമുണ്ടായി. മൃതദേഹം പുറത്തേക്കെടുക്കാൻ ഇരുവരും തടസ്സം നിന്നു. തുടർന്ന് മകളേയും മകനേയും ബലം പ്രയോ​ഗിച്ച് മാറ്റിയതോടെയാണ് മൃതദേഹം പുറത്തേക്കെടുത്തത്. ബന്ധുക്കളെത്തിയാണ് ഇരുവരേയും മാറ്റിയത്. 

എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ നല്‍കിയ ഹര്‍ജിയില്‍ വിധി വരുന്നത് വരെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. ഹര്‍ജിയില്‍ അന്തിമ തീരുമാനം വരും വരെ ലോറന്‍സിന്‍റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോറൻസിന്റെ മൃതദേഹം നാല് മണിക്ക് തന്നെ മെഡിക്കൽ കോളേജിന് കൈമാറും.

ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്നുമാണ് മകൾ ആശയുടെ ഹർജിയില്‍ പറയുന്നത്. അച്ഛന് അങ്ങനെയൊരു ആ​ഗ്രഹം ഉള്ളതായി തനിക്കറിയില്ല. അമ്മ ഉണ്ടായിരുന്നെങ്കിൽ ഇത് സമ്മതിക്കില്ലായിരുന്നു. അച്ഛനെ പള്ളിയിൽ അടക്കണമെന്നും ആശ ആവശ്യപ്പെട്ടു. എന്നാല്‍, മൃതദേഹം മെഡിക്കൽ കോളേജിനെതിരെ കൈമാറണമെന്നത് അച്ഛൻ്റെ ആ​ഗ്രഹമായിരുന്നുവെന്ന് എംഎം ലോറൻസിൻ്റെ മകൻ എംഎൽ സജീവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.  

ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പൊതുദർശന ഹാളിൽ നാടകീയ രം​ഗങ്ങൾ; മൃതദേഹത്തിൽ കിടന്ന മകളെ ബലംപ്രയോ​ഗിച്ച് നീക്കി, മൃതദേഹം പുറത്തേക്കെടുത്തു

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios