ക്ഷേത്രം ഓഫീസ് കെട്ടിടത്തിൽ സിപിഎം ബ്രാഞ്ച് സമ്മേളനം, പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി, ഒടുവില്‍ വേദി മാറ്റി

ചിറ്റാരിപ്പറമ്പ് തൊടീക്കളം ബ്രാഞ്ച് സമ്മേളനം ഇന്നലെ ചേർന്നത്  ഭഗവതി ക്ഷേത്രത്തിന്‍റെ നിർമാണത്തിലിരിക്കുന്ന ഓഫീസ് കെട്ടിടത്തിൽ

cpm branch sammelanam in temole office, hindu organistaions protest

കണ്ണൂര്‍: ക്ഷേത്ര ഓഫീസ് കെട്ടിടത്തിൽ സിപിഎം ബ്രാഞ്ച് സമ്മേളനം ചേർന്നതിനെച്ചൊല്ലി തർക്കം. തൊടീക്കളത്തെ ക്ഷേത്ര കെട്ടിടത്തിൽ നടന്ന സമ്മേളനം ഹിന്ദു ഐക്യവേദി പ്രവർത്തകർ തടഞ്ഞു. ഇതോടെ തൊട്ടടുത്ത വീട്ടിലേക്ക് സിപിഎം സമ്മേളനം മാറ്റി. ചിറ്റാരിപ്പറമ്പ് തൊടീക്കളം ബ്രാഞ്ച് സമ്മേളനം ഇന്നലെ ചേർന്നത് നീലകണ്ഠി ഭഗവതി ക്ഷേത്രത്തിന്‍റെ നിർമാണത്തിലിരിക്കുന്ന ഓഫീസ് കെട്ടിടത്തിൽ.ഇതറിഞ്ഞതോടെയാണ് സംഘപരിവാർ പ്രവർത്തകരെത്തിയത്. മലബാർ ദേവസ്വം ബോർഡിന് കീഴിലുളളതാണ് ക്ഷേത്രം. ഓഫീസ് കെട്ടിടം രാഷ്ട്രീയപ്രവർത്തനത്തിന് ഉപയോഗിക്കരുതെന്നായിരുന്നു ഹിന്ദു ഐക്യവേദിയുടെ വാദം. അനുമതി വാങ്ങിയാണ് സമ്മേളനമെന്ന് സിപിഎം പ്രവർത്തകർ മറുപടി നൽകി. 

തർക്കമായതോടെ സമ്മേളനം അടുത്ത വീട്ടിലേക്ക് മാറ്റി. സ്വകാര്യവ്യക്തിയുടെ വീട്ടിലാണ് സമ്മേളനം നടന്നതെന്നും സംഘപരിവാറിന്‍റേത് അപവാദപ്രചരണമെന്നും ചിറ്റാരിപ്പറമ്പ് ലോക്കൽ കമ്മിറ്റി പിന്നീട് പ്രസ്താവനയുമിറക്കി. സമ്മേളനം അലങ്കോലപ്പെടുത്താൻ മനപ്പൂർവം ശ്രമം നടന്നെന്നും ആരോപിച്ചു.
 

Latest Videos
Follow Us:
Download App:
  • android
  • ios