സിപിഎം ആലപ്പുഴ ജില്ല സമ്മേളനത്തിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; 407 പ്രതിനിധികൾ പങ്കെടുക്കും
മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുഴുവൻ സമയവും പങ്കെടുക്കും.
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഇന്ന് ഹരിപ്പാട് തുടക്കം. പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുഴുവൻ സമയവും പങ്കെടുക്കും. 46 ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 15 ഏരിയകളിൽ നിന്നായി 407 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ച് അംഗമായ മുതിർന്ന നേതാവ് ജി.സുധാകരൻ ഇത്തവണ ജില്ലാ സമ്മേളന പ്രതിനിധി അല്ല. ആർ.നാസർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് സാധ്യത. ഇത്തവണ ജില്ലാ കമ്മിറ്റിയിൽ കൂടുതൽ പുതുമുഖങ്ങളുണ്ടാകും.