വയനാട് ഡിസിസി ട്രഷററുടെയും മകൻ്റെയും ആത്മഹത്യാക്കുറിപ്പ് കോൺഗ്രസ് മാറ്റിയെന്ന് സിപിഎം; 'സമഗ്ര അന്വേഷണം വേണം'

ചൊവ്വാഴ്ച വീട്ടിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വിജയനും മകനും ഇന്നലെ ചികിത്സയിലിരിക്കെ മരിച്ചതിന് പിന്നാലെ സിപിഎം ആരോപണവുമായി രംഗത്ത്

CPIM demands investigation on Wayanad DCC treasurer Vijayan and son death case

ബത്തേരി: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകൻ ജിജേഷിൻ്റെയും മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ അന്വേഷണം വേണമെന്ന് സിപിഎം. സുൽത്താൻ ബത്തേരി അർബൻ ബാങ്കിലെ നിയമനങ്ങളുടെ പേരിൽ തട്ടിപ്പ് നടന്നതായി പരാതിയുണ്ടെന്നും കോടികൾ തട്ടിയെടുത്തവർ  എൻ എം വിജയനെ ബലിയാടാക്കിയതാണെന്ന് കോൺഗ്രസിലെ നേതാക്കൾ രഹസ്യമായി പറയുന്നുവെന്നും സിപിഎം ഏരിയാ കമ്മിറ്റി നേതൃത്വം കുറ്റപ്പെടുത്തി. എൻഎം വിജയൻറെ ആത്മഹത്യാ കുറിപ്പ് , വിജയനും മകനും വിഷം കഴിച്ചതറിഞ്ഞ് വീട്ടിലെത്തിയ കോൺഗ്രസ് നേതാക്കൾ മാറ്റിയതായി സംശയമുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios