തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തൽ: 'പൂരം കലങ്ങിയതിൽ അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു'; മൊഴി നൽകി വി എസ് സുനിൽകുമാർ
തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന് പിന്നിലെ ബിജെപി- -ആര്‍എസ് എസ്-സുരേഷ് ഗോപി, പങ്കാളിത്തം അന്വേഷിക്കണമെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു.
തൃശ്ശൂർ: തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന് പിന്നിലെ ബിജെപി- -ആര്‍എസ് എസ്-സുരേഷ് ഗോപി, പങ്കാളിത്തം അന്വേഷിക്കണമെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. സ്വരാജ് റൗണ്ടില്‍ എഴുന്നെള്ളിപ്പുകള്‍ വരെ ബാരിക്കേഡ് വച്ച് തടഞ്ഞ നേരത്ത് സുരേഷ് ഗോപിയുടെ ആംബുലന്‍സ് കടത്തിവിട്ടത് പൊലീസ് ഒത്താശയോടെയാണ്.
പൂരം കലക്കലില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടായിട്ടുണ്ട്. ദേവസ്വങ്ങള്‍ക്ക് പങ്കില്ല. വിവരാവകാശം നല്‍കിയിട്ടും പുറത്തുവിടാന്‍ തയാറാകാത്ത സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് നല്‍കിയാല്‍ സത്യം പുറത്തുവരുമെന്നും സുനില്‍ കുമാര്‍ മൊഴി നല്‍കിയ ശേഷം പറഞ്ഞു. മലപ്പുറം അഡീഷ്ണല്‍ എസ്പി ഫിറോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തൃശൂര്‍ രാമനിലയത്തിലെത്തി വിഎസ് സുനില്‍കുമാറിന്‍റെ മൊഴി രേഖപ്പെടുത്തിയത്.