'കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണ് പൂരം'; എഡിജിപി അജിത് കുമാറിനെ പരിഹസിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം
അജിത് കുമാർ നൽകിയത് തട്ടിക്കൂട്ട് റിപ്പോർട്ടാണെന്നാണ് വിമർശനം. കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണ് പൂരം എന്നാണ് അജിത് തമ്പുരാൻ്റെ കണ്ടുപിടിത്തം എന്നാണ് ലേഖനത്തിലെ പരിഹാസം.
തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെ പരിഹസിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം. അജിത് കുമാർ നൽകിയത് തട്ടിക്കൂട്ട് റിപ്പോർട്ടാണെന്നാണ് വിമർശനം. കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണ് പൂരം എന്നാണ് അജിത് തമ്പുരാൻ്റെ കണ്ടുപിടിത്തം എന്നാണ് ലേഖനത്തിലെ പരിഹാസം.
പൂരം കലക്കൽ വേളയിലെ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. ഭക്തജനങ്ങളെ അജിത് അഭിസംബോധന ചെയ്യുന്നതാണ് ഈ ചിത്രം. പൂരം പരിപാടികൾ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണ്. സുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയുടെ ഓരോ നീക്കവും വീഡിയോയിൽ നിന്ന് വ്യക്തമാണ്. നാണംകെട്ട റിപ്പോർട്ട് തയ്യാറാക്കി സ്വയം കുറ്റമുക്തനായി അജിത് കുമാറെന്നും ജനയുഗം ലേഖനത്തിൽ വിമര്‍ശിക്കുന്നു.