പൊലീസ് ആക്ട് ഭേദഗതിയിൽ സിപിഐക്കും എതിര്‍പ്പ് ; അവ്യക്തതയെന്ന് ബിനോയ് വിശ്വം
പൊലീസ് ആക്ട് ഭേദഗതിയിൽ അവ്യക്തതയുണ്ടെന്നും ആശയക്കുഴപ്പങ്ങൾ പരിഹരിക്കണമെന്നുമാണ് സിപിഐ നിലപാട്.
തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതിക്കെതിരെ നിലപാടുമായി സിപിഐ. പൊലീസ് ആക്ട് ഭേദഗതിയിൽ അവ്യക്തതയുണ്ടെന്നും ആശയക്കുഴപ്പങ്ങൾ പരിഹരിക്കണമെന്നുമാണ് സിപിഐ മുന്നോട്ട് വക്കുന്ന ആവശ്യം. പൊലീസ് ആക്ട് ഭേദഗതിയിൽ അവ്യക്തതയുണ്ടെന്ന് പറഞ്ഞ ബിനോയ് വിശ്വം വിജ്ഞാപനത്തിൽ ആവശ്യമായ മാറ്റം വരുത്തണമെന്നും നിലപാടെടുത്തു.
മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരാണ് ഭേദഗതിയെന്ന കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തിയിരുന്നു.
തുടര്‍ന്ന് വായിക്കാം: പൊലീസ് നിയമ ഭേദഗതി വിവാദം; ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം...
പൊലീസ് ആക്ട് ഭേദഗതിക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു. ഇതിന് പിന്നാലെയാണ് സിപിഐയും എതിര്‍പ്പ് രേഖപ്പെടുത്തുന്നത്.