60 കഴിഞ്ഞവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍; സ്വകാര്യമേഖലയില്‍ ഡോസിന് 250 രൂപ

60 വയസിന് മുകളിലുള്ള 50 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇന്ന് മുതല്‍ വാക്‌സീന്‍ നല്‍കുക. കൊവിന്‍ ആപ്പ് വഴിയോ ആരോഗ്യ സേതു വഴിയോ സ്വയം രജിസ്റ്റര്‍ ചെയ്ത് കുത്തിവയ്‌പ്പെടുക്കാം. അക്ഷയ കേന്ദ്രങ്ങളിലെത്തിയും രജിസ്‌ട്രേഷന്‍ നടത്താം. മൊബൈലില്‍ നിന്നാണെങ്കില്‍ ഒരാള്‍ക്ക് വേവ്വേറെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് 4 പേരെ വീതം രജിസ്റ്റര്‍ ചെയ്യാം.
 

Covid vaccination for sixty above starts today

തിരുവനന്തപുരം: സംസ്ഥാനത്ത് 60 വയസ്സിന് മുകളിലുള്ളവരുടേയും 45 വയസ്സിന് മുകളിലുള്ള മറ്റ് രോഗങ്ങള്‍ ഉള്ളവരുടേയും രജിസ്‌ട്രേഷനും വാക്‌സിനേഷനും ഇന്ന് തുടക്കം. ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ഇവര്‍ക്ക് സ്വയം തെരഞ്ഞെടുക്കാം. സര്‍ക്കാര്‍ മേഖലയില്‍ സൗജന്യമാണെങ്കിലും സ്വകാര്യ മേഖലയില്‍ ഒരു ഡോസ് വാക്‌സീന് 250 രൂപ നല്‍കണം. വാക്‌സിനേഷന്‍ കേന്ദ്രം സ്വയം തെരഞ്ഞെടുക്കാം. കൊവിന്‍ ആപ്പ് , ആരോഗ്യസേതു എന്നിവ വഴി രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ മേഖലയില്‍ സൗജന്യമായി ലഭിക്കും. സ്വകാര്യ മേഖലയില്‍ ഒരു ഡോസിന് 250 രൂപയാണ് നിരക്ക്. 

60 വയസിന് മുകളിലുള്ള 50 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇന്ന് മുതല്‍ വാക്‌സീന്‍ നല്‍കുക. കൊവിന്‍ ആപ്പ് വഴിയോ ആരോഗ്യ സേതു വഴിയോ സ്വയം രജിസ്റ്റര്‍ ചെയ്ത് കുത്തിവയ്‌പ്പെടുക്കാം. അക്ഷയ കേന്ദ്രങ്ങളിലെത്തിയും രജിസ്‌ട്രേഷന്‍ നടത്താം. മൊബൈലില്‍ നിന്നാണെങ്കില്‍ ഒരാള്‍ക്ക് വേവ്വേറെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് 4 പേരെ വീതം രജിസ്റ്റര്‍ ചെയ്യാം. വാക്‌സീനേഷന്‍ നടക്കും വരെ രേഖകള്‍ എഡിറ്റ് ചെയ്യാനും നീക്കം ചെയ്യാനുമാകും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ടോക്കണ്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള നമ്പറില്‍ സന്ദേശവുമെത്തും. ഇതും ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡുമായെത്തിവേണം കുത്തിവയ്‌പ്പെടുക്കാന്‍. 

45 വയസിന് മുകളിലുള്ള മറ്റ് രോഗങ്ങളുള്ളവരാണെങ്കില്‍ രോഗമുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നല്‍കണം. ആദ്യ ഡോസിന് തിയതി കിട്ടിയാലുടന്‍ തന്നെ രണ്ടാം ഡോസിനുള്ള തിയതിയും അറിയിപ്പായി കിട്ടും. നിലവില്‍ നാല് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സീനാണ് രണ്ടാം ഘട്ടത്തിലേക്കായി എത്തിച്ചിരിക്കുന്നത്. കൂടുതല്‍ വാക്‌സീന്‍ എത്തിക്കണണെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios