കുതിച്ചുയർന്ന് രോ​ഗികളുടെ എണ്ണം; ഇന്ന് 38,607 പുതിയ രോ​ഗികൾ; ഏറ്റവും ഉയർന്ന പ്രതിദിന വർധന

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5259 ആയി.

covid updtaes april 29

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഒരു ദിവസം രോ​ഗികളുടെ എണ്ണം 38000 കടക്കുന്നത് ഇത് ആദ്യമായാണ്. തുടർച്ചയായ മൂന്നാം ദിവസവും 30000ൽ അധികം രോ​ഗികളെന്നതും ആശങ്ക വർധിപ്പിക്കുന്നു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കും ഉയർന്നു തന്നെയാണ്. 

ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ഇന്ന് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5259 ആയി.

ഒന്നര ലക്ഷത്തിൽ അധികം പരിശോധന

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,56,50,037 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

35,577 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോ​ഗബാധ 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 300 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,577 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2620 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5217, കോഴിക്കോട് 4811, തൃശൂര്‍ 3922, തിരുവനന്തപുരം 3439, മലപ്പുറം 3648, കോട്ടയം 3211, പാലക്കാട് 1239, കൊല്ലം 2050, ആലപ്പുഴ 2033, കണ്ണൂര്‍ 1813, പത്തനംതിട്ട 1160, ഇടുക്കി 1121, കാസര്‍ഗോഡ് 1025, വയനാട് 888 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

110 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, കോട്ടയം 14, തിരുവനന്തപുരം 12, കാസര്‍ഗോഡ് 11, പത്തനംതിട്ട, പാലക്കാട്, വയനാട് 10 വീതം, എറണാകുളം, തൃശൂര്‍ 5 വീതം, മലപ്പുറം 4, കൊല്ലം, കോഴിക്കോട് 3 വീതം, ഇടുക്കി 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,116 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1572, കൊല്ലം 1384, പത്തനംതിട്ട 611, ആലപ്പുഴ 1853, കോട്ടയം 6137, ഇടുക്കി 349, എറണാകുളം 1293, തൃശൂര്‍ 1361, പാലക്കാട് 931, മലപ്പുറം 999, കോഴിക്കോട് 2577, വയനാട് 305, കണ്ണൂര്‍ 1045, കാസര്‍ഗോഡ് 699 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 2,84,086 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,44,301 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,93,840 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,69,831 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,009 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4423 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 616 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Latest Videos
Follow Us:
Download App:
  • android
  • ios