കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: ഇന്ന് 1121 കേസുകള്‍, നിരോധനാജ്ഞ ലംഘിച്ചതിന് 12 കേസും 18 അറസ്റ്റും

മാസ്ക് ധരിക്കാത്ത 6657 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന് ലംഘനത്തിന് ഒരു  കേസും റിപ്പോര്‍ട്ട് ചെയ്തു.    

covid protocol violation police booked 1121 cases

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1121 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 614 പേരാണ്.  46 വാഹനങ്ങളും പിടിച്ചെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 18 പേര്‍ അറസ്റ്റിലായി.

തിരുവനന്തപുരം സിറ്റി രണ്ട്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ മൂന്ന്, എറണാകുളം റൂറല്‍ നാല്, പാലക്കാട് രണ്ട് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട എട്ട്, പാലക്കാട് 10 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം. മാസ്ക് ധരിക്കാത്ത 6657 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന് ലംഘനത്തിന് ഒരു  കേസും റിപ്പോര്‍ട്ട് ചെയ്തു.    

ജില്ല തിരിച്ചുള്ള കേസുകളുടെ കണക്ക്: തിരുവനന്തപുരം സിറ്റി - 112, തിരുവനന്തപുരം റൂറല്‍ - 240, കൊല്ലം സിറ്റി - 198, കൊല്ലം റൂറല്‍ - 389, പത്തനംതിട്ട - 33,ആലപ്പുഴ- 28, കോട്ടയം - 11, ഇടുക്കി - 10, എറണാകുളം സിറ്റി - 3 എറണാകുളം റൂറല്‍ - 6, തൃശൂര്‍ സിറ്റി - 18, തൃശൂര്‍ റൂറല്‍ - 19, പാലക്കാട് - 3, മലപ്പുറം - 3, കോഴിക്കോട് സിറ്റി  - 3, കോഴിക്കോട് റൂറല്‍ - 2, വയനാട് - 0,കണ്ണൂര്‍ - 2, കാസര്‍ഗോഡ് - 41.

Latest Videos
Follow Us:
Download App:
  • android
  • ios