Covid Kerala : രോഗികളുടെ എണ്ണം കൂടുന്നു, അതീവജാഗ്രതയിൽ കേരളം; ടിപിആർ 10 ആയാൽ ഒമിക്രോൺ തരംഗമെന്ന് വിദഗ്ധർ
8.2 ആണ് ഇന്നലത്തെ ടിപിആർ. തിരുവനന്തപുരത്തും എറണാകുളത്തും പ്രതിദിന രോഗികൾ ആയിരം കടന്നു. ടിപിആർ വീണ്ടും പത്തിലെത്തിയാൽ ഇത് ഒമിക്രോൺ തരംഗമെന്ന് കണക്കാക്കണമെന്നാണ് വിദഗ്ദർ പറയുന്നത്.
തിരുവനന്തപുരം: പ്രതിദിന കൊവിഡ് കേസുകൾ (Covid) വീണ്ടും അയ്യായിരം കടന്നതോടെ സംസ്ഥാനം അതീവജാഗ്രതയിലാണ്. 8.2 ആണ് ഇന്നലത്തെ ടിപിആർ (TPR) . തിരുവനന്തപുരത്തും എറണാകുളത്തും പ്രതിദിന രോഗികൾ ആയിരം കടന്നു. ടിപിആർ വീണ്ടും പത്തിലെത്തിയാൽ ഇത് ഒമിക്രോൺ തരംഗമെന്ന് (Omicron) കണക്കാക്കണമെന്നാണ് വിദഗ്ദർ പറയുന്നത്.
വിദേശത്തു നിന്നെത്തുന്ന എല്ലാവർക്കും ഏഴ് ദിവസം നിർബന്ധിത ക്വാറന്റീൻ നടപ്പാക്കുകയാണ്. എട്ടാം ദിവസം പരിശോധന നടത്തി വീണ്ടും ഒരാഴ്ച സ്വയം നിരീക്ഷണത്തിൽ കഴിയണം. ലോ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവരിൽ എയർപോർട്ടിലെ റാൻഡം പരിശോധന 2 ശതമാനത്തിൽ നിന്ന് 20 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. ഒമിക്രോൺ സാഹചര്യം നേരിടാൻ സജ്ജമാകണമെന്ന്, ജില്ലകൾക്ക് സർക്കാർ നിർദേശം നൽകി.
ഒമിക്രോൺ വഴി മൂന്നാം തരംഗമുണ്ടായാൽ പ്രാഥമിക രണ്ടാംനിര ചികിത്സാ കേന്ദ്രങ്ങൾ വീണ്ടും തുറക്കേണ്ടി വരുമെന്ന് കണക്കാക്കിയാണ് ജില്ലകൾക്കുള്ള സർക്കാർ നിർദേശം. ടെസ്റ്റ് പോസിറ്റിവിറ്റി വീണ്ടും പത്തിലെത്തിയാൽ ഇത് ഒമിക്രോൺ തരംഗമെന്ന് കണക്കാക്കണമെന്നാണ് വിദഗ്ദർ പറയുന്നത്. പരമാവധി പേർക്ക് വീട്ടിൽത്തന്നെ ചികിത്സ നൽകാനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ഹോം കെയർ പരിശീലനം നൽകുന്നത്. ഓൺലൈൻ വഴിയാണ് പരിശീലന പദ്ധതി.
Read Also: കരുതൽ ഡോസിന് അർഹതയുണ്ടോ? ഇന്ന് പട്ടിക പുറത്തിറങ്ങും, വ്യവസ്ഥകൾ ഇങ്ങനെ