സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ 266 കേസുകൾ കൂടി സ്ഥിരീകരിച്ചു, ഇന്നലെ 2 മരണം

സംസ്ഥാനത്ത് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. രാജ്യത്താകെ 24 മണിക്കൂറിനിടെ 423 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Covid Kerala 266 more positive cases and 2 deaths confirmed nbu

ദില്ലി: കേരളത്തിൽ തുടർച്ചയായി മൂന്നാം ​ദിവസവും ഇരുനൂറിന് മുകളിൽ പ്രതിദിന കൊവിഡ് രോ​ഗികൾ. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 266 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. രണ്ട് കൊവിഡ് മരണവും ഇന്നലെ കേരളത്തിൽ റിപ്പോർട്ട് ചെയ്തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2872 ആയി.

ഇന്നലെ രാജ്യത്താകെ 423 കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്തെ 83.97 ശതമാനം കൊവിഡ് രോ​ഗികളും നിലവിൽ കേരളത്തിലാണ്. കർണാടകത്തിലും കൊവിഡ് രോ​ഗികൾ ഉയരുകയാണ്. ഇന്നലെ 70 പുതിയ കേസുകളാണ് കർണാടകത്തിൽ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 3420 ആയി. അതേസമയം വിമാനത്താവളങ്ങളിൽ തൽകാലം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടെന്നാണ് കേന്ദ്ര തീരുമാനം. വിമാനത്താവളങ്ങളിൽ പരിശോധന നിർബന്ധമാക്കില്ല. കൊവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാനും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിർദേശിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios