റെയിൽവേ സ്റ്റേഷനുകളുടെ ചുമതല ഇനി ഐജിമാർക്ക്; മേൽനോട്ടം എഡിജിപിക്ക്
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം പേർ ട്രെയിൻ മാർഗ്ഗം കേരളത്തിലേയ്ക്ക് വരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഉത്തരമേഖലയുടെ ചുമതല ഐജി ഇ ജെ ജയരാജനും ദക്ഷിണമേഖലയുടെ ചുമതല ഐജി ജി ലക്ഷ്മണയ്ക്കുമായിരിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
തിരുവനന്തപുരം: കൊവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ പൊലീസ് സംവിധാനത്തിന്റെ ചുമതല ഐ ജിമാർക്ക് നൽകി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം പേർ ട്രെയിൻ മാർഗ്ഗം കേരളത്തിലേയ്ക്ക് വരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഉത്തരമേഖലയുടെ ചുമതല ഐജി ഇ ജെ ജയരാജനും ദക്ഷിണമേഖലയുടെ ചുമതല ഐജി ജി ലക്ഷ്മണയ്ക്കുമായിരിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ക്രമസമാധാന വിഭാഗം എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിനാണ് മേല്‍നോട്ടച്ചുമതല.
ഓരോ റെയില്‍വേ സ്റ്റേഷന്‍റെയും ചുമതല എഎസ്പിമാര്‍ക്കോ ഡിവൈഎസ്പിമാര്‍ക്കോ നല്‍കിയിട്ടുണ്ട്. പ്രധാനപ്പെട്ട ട്രെയിനുകള്‍ വരുകയും പോവുകയും ചെയ്യുന്ന സമയത്ത് അതത് ജില്ലാ പൊലീസ് മേധാവിമാര്‍ റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കും. റെയില്‍വേ സ്റ്റേഷനുകളുടെ പരിധിയിലുളള ലോക്കല്‍ പൊലീസ് സ്റ്റേഷനുകളും റെയില്‍വേ പൊലീസ് സ്റ്റേഷനുകളും ഈ സംവിധാനത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കും.
റെയില്‍വേ സ്റ്റേഷനുകളുടെ ചുമതലയുളള ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ താഴെ പറയും പ്രകാരമാണ്.
കാസര്‍ഗോഡ് (കാസര്‍ഗോഡ് ഡിസിആര്‍ബി ഡിവൈഎസ്പി), കണ്ണൂര്‍ (കണ്ണൂര്‍ നാര്‍ക്കോട്ടിക് സെല്‍ എഎസ്പി), കാഞ്ഞങ്ങാട് (എഎസ്പി, എസ്എംഎസ് വയനാട്), തിരൂര്‍ ജംഗ്ഷന്‍, ഷൊര്‍ണ്ണൂര്‍ (രണ്ടിടത്തും മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി), തൃശൂര്‍ (തൃശൂര്‍ ഡിസിആര്‍ബി എസിപി), എറണാകുളം (എറണാകുളം ഡിസിആര്‍ബി എസിപി), ആലപ്പുഴ (ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പി), കോട്ടയം (കോട്ടയം ഡിസിആര്‍ബി ഡിവൈഎസ്പി), കൊല്ലം (കൊല്ലം ഡിവൈഎസ്പി), തിരുവനന്തപുരം (തിരുവനന്തപുരം ഡിസിആര്‍ബി എസിപി).
Read Also: സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്...