ക്വാറന്റീൻ ലംഘിച്ചെന്ന് പ്രചാരണം; കണ്ണൂരിൽ ആരോ​ഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു

രക്തസമ്മർദ്ദത്തിനുള്ള ഇരുപത് ​ഗുളിക ഒരുമിച്ച് കഴിച്ചാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരുടേതെന്ന പേരിലുള്ള ആത്മഹത്യാക്കുറിപ്പ് വാട്സാപ് വഴി പ്രചരിക്കുന്നുണ്ട്. തന്റെ മരണത്തിന് ഉത്തരവാദികൾ സഹപ്രവർത്തകൻ ഉൾപ്പടെ നാല് പേരാണെന്ന് ആ കുറിപ്പിൽ പറയുന്നുണ്ട്.

covid health worker suicide attempt in kannur

കണ്ണൂർ: ക്വാറന്റീൻ ലംഘിച്ചെന്ന പ്രചാരണത്തിൽ മനംനൊന്ത് കണ്ണൂരിൽ ആരോ​ഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു. ന്യൂ മാഹി പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിലെ ആരോ​ഗ്യ പ്രവർത്തകയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവർ ഇപ്പോൾ ​ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

രക്തസമ്മർദ്ദത്തിനുള്ള ഇരുപത് ​ഗുളിക ഒരുമിച്ച് കഴിച്ചാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരുടേതെന്ന പേരിലുള്ള ആത്മഹത്യാക്കുറിപ്പ് വാട്സാപ് വഴി പ്രചരിക്കുന്നുണ്ട്. തന്റെ മരണത്തിന് ഉത്തരവാദികൾ സഹപ്രവർത്തകൻ ഉൾപ്പടെ നാല് പേരാണെന്ന് ആ കുറിപ്പിൽ പറയുന്നുണ്ട്.

ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും താൻ ജോലി ചെയ്തെന്നാണ് ചിലർ കുപ്രചരണം നടത്തുന്നതെന്നും ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നും കുറിപ്പിലുണ്ട്. ആത്മാർത്ഥമായി ജോലി ചെയ്യുന്ന തന്നോട് ചിലർ എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ല. കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഒരു അവധി പോലും എടുക്കാതെ രോ​ഗീപരിചരണം നടത്തുന്ന തനിക്കെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ചിലർ പ്രചരിപ്പിക്കുന്നത്. താൻ വീടുകളിൽ പോയി രോ​ഗികളെ പരിചരിക്കാറുണ്ട്. അവിടെനിന്നൊന്നും ഇന്നു വരെ ഒരു പരാതിയും പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ ലഭിച്ചിട്ടില്ല. തന്നെപ്പോലുള്ള കമ്മ്യൂണിറ്റി നഴ്സുമാരുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും കുറിപ്പിൽ പരാമർശമുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios