കൊവിഡ് പ്രതിരോധം: ഐപിഎസ് ഓഫീസര്‍മാര്‍ക്ക് ജില്ലകളുടെ ചുമതല
കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി കെ.സേതുരാമന് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ തിരുവനന്തപുരം റൂറല്‍, കൊല്ലം ജില്ലകളുടെ ചുമതല വഹിക്കും
തിരുവനന്തപുരം: ജില്ലകളിലെ കൊവിഡ് പ്രതിരോധം സംബന്ധിച്ച പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കൊവിഡ് കണ്‍ട്രോള്‍ സ്പെഷ്യല്‍ ഓഫീസര്‍മാരായി ഐപിഎസ് ഓഫീസര്‍മാരെ നിയോഗിച്ചു. ഈ സംവിധാനം തിങ്കളാഴ്ച നിലവില്‍ വരും.
കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി കെ.സേതുരാമന് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ തിരുവനന്തപുരം റൂറല്‍, കൊല്ലം ജില്ലകളുടെ ചുമതല വഹിക്കും. ആലപ്പുഴ, എറണാകുളം ജില്ലകളുടെ ചുമതല എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്തയ്ക്കാണ്. തൃശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി എ.അക്ബറിന് നല്‍കിയത് തൃശൂര്‍, പാലക്കാട് ജില്ലകളാണ്. മലപ്പുറത്ത് ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ കമാണ്ടന്‍റ് വിവേക് കുമാറും കോഴിക്കോട് റൂറലില്‍ കെ.എ.പി രണ്ടാം ബറ്റാലിയന്‍ കമാണ്ടന്‍റ് ആര്‍.ആനന്ദും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight