അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്; കേരളത്തിൽ ഇന്നും നാളെയും 'മിനി ലോക്ക്ഡൗൺ'

പാൽ, പച്ചക്കറി, പലവ്യഞ്‍ജനം തുടങ്ങി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാം. ഹോട്ടലുകളിൽ പാഴ്സൽ ഓൺലൈൻ സേവനങ്ങൾ മാത്രം. കെഎസ്ആർടിസി അറുപത് ശതമാനം സർവീസുകൾ നടത്തും. ട്രെയിൻ ദീർഘദൂര സർവീസുകളുമുണ്ടാകും.

covid 19 strict restrictions similar to lock down in Kerala this weekend

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അത്യാവശ്യത്തിനല്ലാതെ ആളുകൾ പുറത്തിറങ്ങരുത്. കുതിച്ചുയരുന്ന കൊവിഡ് കണക്കുകൾ നിയന്ത്രണ വിധേയമാക്കാനാണ് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ കൊണ്ട് വരുന്നത്.

പാൽ, പച്ചക്കറി, പലവ്യഞ്‍ജനം തുടങ്ങി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാം. വീടുകളിൽ മീൻ എത്തിച്ചുള്ള വിൽപ്പനയും നടത്താം. ഹോട്ടലുകളിൽ പാഴ്സൽ ഓൺലൈൻ സേവനങ്ങൾ മാത്രം. കെഎസ്ആർടിസി അറുപത് ശതമാനം സർവീസുകൾ നടത്തും. ട്രെയിൻ ദീർഘദൂര സർവീസുകളുമുണ്ടാകും. ഓട്ടോ ടാക്സി എന്നിവ അത്യാവശ്യ ആവശ്യത്തിന് മാത്രം. പ്ലസ്ടു പരീക്ഷയ്ക്ക് മാറ്റമില്ല. കൊവിഡ് വാക്സിൻ എടുക്കാൻ പോകുന്നവർക്കും ഇളവുണ്ട്.

വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം. സർക്കാർ പൊതുമേഖ സ്ഥാപനങ്ങളും ബാങ്കുകൾക്കും അവധിയാണ്. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ ഓഫീസിൽ പോകാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്കും ഇളവുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios