സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് ; മൂന്ന് മരണം , ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

മഹാരാഷ്ട്രയിൽ നിന്നെത്തിയ 27 പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്നെത്തിയ എട്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. 39 പേരാണ് ഇന്ന് രോഗമുക്തരായത്.

covid 19 kerala updates pinarayi vijayan press meet

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ്. മൂന്ന് പേര്‍ മരിച്ചു. 47 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 37 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തി. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ നിന്നെത്തിയ 27 പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്നെത്തിയ എട്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. 39 പേരാണ് ഇന്ന് രോഗമുക്തരായത്.

പാലക്കാട് 13, മലപ്പുറം എട്ട്, കണ്ണൂർ ഏഴ്, കോഴിക്കോട് അഞ്ച് , തൃശ്ശൂർ വയനാട് രണ്ട് വീതം, തിരുവനന്തപുരം പത്തനംതിട്ട ഓരോ രോഗികളും നെഗറ്റീവായി. പത്തനംതിട്ട 14, കാസർകോട് 12, കൊല്ലം 11, കോഴിക്കോട് 10, ആലപ്പുഴ എട്ട്, മലപ്പുറം എട്ട്,. പാലക്കാട് ഏഴ്, കണ്ണൂർ ആറ്, കോട്ടയം അഞ്ച് തിരുവനന്തപുരം അഞ്ച്, തൃശൂർ നാല് എറണാകുളം രണ്ട്, വയനാട് രണ്ട് എന്നിങ്ങനെയാണ് പോസിറ്റീവ്. 

ചെന്നൈയിൽ നിന്നെത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാൾ, അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി, കൊല്ലം സ്വദേശി സേവ്യർ മരിച്ചു.മൂന്ന് പേർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഷബ്നാസ് രക്താർബുദ രോഗിയായിരുന്നു. കൊല്ലം സ്വദേശി സേവ്യറിനെ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് രണ്ട് തവണ പരിശോധിച്ച് കൊവിഡ് സ്ഥിരീകരിച്ചു..

14. 3887 സാമ്പിളുകൾ പരിശോധിച്ചു. 1588 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 884 പേർ ചികിത്സയിലാണ്. 170065 പേർ നിരീക്ഷണത്തിൽ. 168578 പേർ വീടുകളിലും 1487 ആശുപത്രികളിലും. 225 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 76383 സാമ്പിളുകൾ പരിശോധനക്കയച്ചു. 72139 എണ്ണം നെഗറ്റീവ്.

ആൾക്കൂട്ടം കേന്ദ്രസർക്കാർ നിരോധിക്കുകയാണ്. രാഷ്ട്രീയ സാമൂഹിക ഒത്തുചേരലുകളും ഉത്സവങ്ങളും ആരാധനയുമെല്ലാം ഇതിൽപെടും. രോഗവ്യാപനം തടയണം. ലോക്ക്ഡൗണിൽ നിന്ന് രാജ്യം പുറത്തുകടക്കുന്നു. ഈ നിലയിൽ അധികം തുരനാവില്ല. ഉത്പാദനവും സേവനവും നിശ്ചലമാക്കി അധിക കാലം മുന്നോട്ട് പോകാനാവില്ല.

ജൂൺ എട്ട് മുതൽ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശം ലഭിച്ചിട്ടില്ല. അതിനായി കാത്തിരിക്കുകയാണ്. ആരാധനാലയങ്ങൾ തുറക്കാമെന്ന് പറഞ്ഞെങ്കിലും വലിയ ആൾക്കൂട്ടം പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മാർഗനിർദ്ദേശം വരുന്ന മുറ്ക്ക് ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ മതമേധാവികളുമായും മതസ്ഥാപന മേധാവികളുമായും ചർച്ച നടത്തി. ആരാധനാലയങ്ങളിൽ സാധാരണ നില പുനസ്ഥാപിച്ചാൽ വലിയ ആൾക്കൂട്ടമുണ്ടാകും. അത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നും സർക്കാർ നിലപാടിനോട് എല്ലാവരും യോജിച്ചു. ഹിന്ദു, കൃസ്ത്യൻ, മുസ്ലിം വിഭാഗങ്ങളോട് വെവ്വേറെ ചർച്ച നടത്തി. വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്താമെന്ന് എല്ലാവരും പറഞ്ഞു. മുതിർന്ന പൗരന്മാരും മറ്റ് രോഗമുള്ളവരും ആരാധനാലയത്തിൽ എത്തും. ഇവർ വരുന്നത് അപകടമാണ്.

ഇവരെ കൊവിഡ് പെട്ടെന്ന് പിടികൂടാം. പിടിപെട്ടാലിവരെ സുഖപ്പെടുത്താനും പ്രയാസം. പ്രായമായവരിലും ഇതര രോഗികളിലും മരണനിരക്ക് കൂടുതലാണ്. ഇത് ഗൗരവമായി കാണണം. ഈ വിഭാഗം ആളുകളുടെ കാര്യത്തിൽ പ്രത്യേക നിയന്ത്രണം കൊണ്ടുവരുന്നതിനോട് മതനേതാക്കൾ യോജിച്ചു. 

കേന്ദ്ര മാർഗദനിർദ്ദേശം വന്നാലെ സംസ്ഥാനത്തെ കാര്യം തീരുമാനിക്കൂ. രോഗവ്യാപനം ഒഴിവാക്കാനുതകുന്ന പ്രായോഗിക നിർദ്ദേശങ്ങൾ മതനേതാക്കൾ മുന്നോട്ട് വച്ചു. ഇവ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കും. കേന്ദ്ര നിർഡദ്ദേശം വന്ന ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ആരാധനാലയങ്ങൾ എന്തുകൊണ്ട് തുറക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരിനോട് ചോദിക്കുന്ന ചില പ്രസ്താവനകൾ കണ്ടു. കാര്യങ്ങൾ മനസിലാക്കാതെയുള്ള പ്രസ്താവനകാളാണ് ഇവയെന്ന് കരുതുന്നില്ല. കേന്ദ്രസർക്കാരാണ് ഇക്കാര്യം തീരുമാനിച്ചത്. വിദ്യാലയങ്ങളും അടഞ്ഞുകിടക്കുകയാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പരിപാടികൾക്ക് വിലക്കുണ്ട്. ഇളവുകളുടെ ഭാഗമായി ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കാമെന്ന് തകേന്ദ്രസർക്കാർ പറഞ്ഞ സാഹചര്യത്തിലാണ് ഇന്ന് ചർച്ച നടത്തിയത്.

ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുന്നത് വിശ്വാസികൾക്ക് വലിയ പ്രശ്നമുണ്ടാക്കുന്നുണ്ട്. എന്നാൽ സമൂഹത്തെ കരുതിയുള്ള നിയന്ത്രണങ്ങളോട് എല്ലാ മതങ്ങളും യോജിച്ചു. ഇക്കാര്യത്തിൽ വലിയ ഐക്യമാണ് ഉള്ളത്. ഒത്തൊരുമയോടെ ലോക്ക്ഡൗൺ കാലത്ത് പ്രവർത്തിച്ചു. ബന്ധപ്പെട്ടവരോട് അതിന് നന്ദി പറയുന്നു. തുടർന്നും നിസ്സീമമായ സഹകരണം ഉണ്ടാകണം.

 ആരാധനാലയങ്ങൾ അടച്ചിടേണ്ട സാഹചര്യം വന്നപ്പോഴും സർക്കാർ മതനേതാക്കളുമായി ചർച്ച നടത്തി. ഓരോ ഘട്ടത്തിലും അവരെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായം കണക്കിലെടുത്തുമാണ് മുന്നോട്ട് പോകുന്നത്. കൊട്ടിയൂർ ഉത്സവത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു. ആൾക്കൂട്ടം ഒഴിവാക്കി ചടങ്ങുകൾ മാത്രം നടത്താനാണ് നിർദ്ദേശിച്ചത്.

ലോക പരിസ്ഥിതി ദിനമാണ് നാളെ. ജൈവ വൈവിധ്യത്തിന്റെ സംരക്ഷണം മനുഷ്യരാശിയുടെ അതിജീവനത്തിന് ആവശ്യം. ആഗോളതാപനവും സമുദ്ര മലിനീകരണവും മരുഭൂമി വത്കരണവും  കാലാവസ്ഥാ വ്യതിയാനങ്ങളും അടക്കം ഈ കാലത്ത് മനുഷ്യർ നേരിടുന്നുണ്ട്. ദീർഘവീക്ഷണത്തോടെയുള്ള ഇടപെടൽ വേണം. പരിസ്ഥിതി സൗഹൃദത്തിൽ ഊന്നുന്ന വികസന നയങ്ങളാണ് വേണ്ടത്. ഈ ആശയം മുൻനിർത്തിയാണ് ഇടതുപക്ഷം പ്രവർത്തിച്ചത്.

ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ 86 ലക്ഷം വൃക്ഷത്തൈക്കൾ 2016-17 കാലത്ത് നട്ടു. പിന്നെയുള്ള വർഷങ്ങളിൽ ഒരു കോടി, രണ്ട് കോടി മൂന്ന് കോടി വൃക്ഷത്തൈകൾ നടാൻ ഇഉദ്ദേശിച്ചു. എന്നാൽ പ്രളയങ്ങൾ ഇതിനെ സാരമായി ബാധിച്ചു.

പച്ചത്തുരുത്ത് പദ്ധതി ഇതിന്റെ ഭാഗമായാണ് ആരംഭിച്ചത്. ലോകത്തെ പിടിച്ചുകുലുക്കിയ പല മാഹാമാരികളും മൃഗങ്ങളിൽ നിന്ന് പകർന്നവയാണ്. നിപ്പ, സാർസ് തുടങ്ങിയവ ഈ രീതിയിൽ പടർന്നു. പരിസ്ഥിതി നാശവും കാലാവസ്ഥാ വ്യതിയാനവുമാണ് ഇതിനൊക്കെ കാരണം. ഇത്തരം രംഗങ്ങളെ തടയാൻ മനുഷ്യൻ ജീവിക്കുന്ന പ്രകൃതിയുടെ ആരോഗ്യം കൂടി സംരക്ഷിക്കണം.

ഏകലോകം ഏകാരോഗ്യം എന്ന ആശയത്തെ മുൻനിർത്തി വേണം ഇനിയുള്ള പരിസ്ഥിതി ഇടപെടലുകൾ. ഈ വിശാല ലക്ഷ്യം പടിപടിയായി കൈവരിക്കണം. ഈ വർഷം 1.9 കോടി വൃക്ഷത്തൈകൾ നടും. ജൂൺ അഞ്ചിന് 81 ലക്ഷം തൈകൾ നടും. ജൂലൈ ഒന്ന് മുതൽ 27 വരെ 28 ലക്ഷം തൈകൾ നടും.ഭൂമിക്ക് കുട ചൂടാൻ ഒരു കോടി മരങ്ങൾ എന്ന ശീർഷകത്തിലാണ് ഈ പദ്ധതി.

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനായി ആവിഷ്കരിച്ചതാണ് ഈ പദ്ധതി. ഈ പദ്ധതിക്കായി 3680 കോടി ചെലവിടും. പ്രകൃതിവിഭവങ്ങൾ വിവേകത്തോടെ വിനിയോഗിക്കും. തുല്യവിതരണം ഉറപ്പാക്കും. പരിസ്ഥിതി ദിനാചരണം കൂടുതൽ ഊർജ്ജം പകരുന്നതാവണം.

കൈറ്റ് വിക്ടേർസ് ചാനൽ നേരത്തെ തന്നെ വിവിധ കേബിൾ ശൃംഖലകളിൽ ലഭ്യമാക്കിയിരുന്നു. അത് കുട്ടികൾക്ക് പ്രയോജനകരമായി. എല്ലാ ഓപ്പറേറ്റർമാരോടും നന്ദി പറയുന്നു.ഓൺലൈൻ ക്ലാസുകൾ എല്ലാവരിലേക്കും എത്താനായി വിക്ടേർസ് ചാനൽ ഡിടിഎച്ച് ശൃംഖലയിൽ ഉൾപ്പെടുത്താൻ അനുമതി തേടി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനും കേന്ദ്ര വാർത്താ വിതരണ മന്ത്രിക്കും കത്തയച്ചിരുന്നു. അനുകൂല പ്രതികരണം ലഭിച്ചിട്ടില്ല. തുടർച്ചയായി കൈറ്റും പൊതുവിദ്യഭ്യാസ വകുപ്പും വശ്യപ്പെട്ടതനുസരിച്ച് ഡിടിഎച്ച് ശൃംഖലകളിൽ ഇവ ലഭ്യമാകുന്നുണ്ട്.

പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിനൊപ്പം നിന്ന വിവിധ ഡിടിഎച്ച് സേവന ദാതാക്കളോടും സംസ്ഥാന സർക്കാരിന്റെ നന്ദി അറിയിക്കുന്നു. കേരള വിഷനിൽ രണ്ട് ചാനലുകളിൽ പ്രദർശനം തുടങ്ങി. ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത കുട്ടികൾക്കായി സൗകര്യം ഒരുക്കാൻ വിവിധ സംഘടനകളും സ്ഥാപനങ്ങളും സന്നദ്ധത അറിയിച്ചു.

കെഎസ്ടിഎ ആദ്യഘട്ടത്തിൽ 2500 ടിവികളും കേരള എൻജിഒ യൂണിയൻ 50 ലക്ഷം രൂപയുടെ ടിവികളും വാങ്ങി നൽകും. ബിപിസിഎൽ 50 ലക്ഷം അനുവദിച്ചു. കേരള ഗസറ്റഡ് ഓഫീസേർസ് അസോസിയേഷനും അപ്പോളോ ടയേർസ് ലിമിറ്റഡും നൂറ് വീതം ടിവികൾ നൽകും.

ആന ചരിഞ്ഞ സംഭവം പൊലീസും വനം വകുപ്പും അന്വേഷിക്കും. മൂന്ന് പേരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.കോട്ടയം താഴത്തങ്ങാടിയിൽ ഷീബ കൊലക്കേസിൽ പ്രതിയെ രണ്ട് ദിവസത്തിനകം പിടികൂടാനായത് പൊലീസിന്‍റെ നേട്ടമാണ്. വടകര തൂണേരിയിൽ കൊവിഡ് സ്ഥിരീകരിച്ചയാളുടെ മീൻ കട തകർത്തത് ശ്രദ്ധയിൽപെട്ടു. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മാസ്ക് ധരിക്കാത്ത 2928 സംഭവങ്ങൾ സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തു. ക്വാറന്‍റീൻ ലംഘിച്ച 28 പേർക്കെതിരെ ഇന്ന് കേസെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios