സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് ഏകീകരണം; ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്

പല ആശുപത്രികളും അമിത ഫീസ് ഈടാക്കുന്നെന്ന് വ്യാപക പരാതിയുണ്ടെന്നും കൊള്ളലാഭം അനുവദിക്കില്ലെന്നുമാണ് കോടതി നിലപാട്. സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളെയും, ഐഎംഎയെയും കോടതി കേസിൽ കക്ഷി ചേർത്തിട്ടുണ്ട്

covid 19 kerala high court to consider plea for standardized covid treatment rates in private hospitals

കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ വൻ തുക ഈടാക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തി പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് രാവിലെ 11 മണിയ്ക്ക് ഹർജി പരിഗണിക്കുന്നത്. ഫീസ് നിരക്ക് നിശ്ചയിച്ച് സർക്കാർ നേരത്തെ നൽകിയ ഉത്തരവ് പല സ്വകാര്യ ആശുപത്രികളും പാലിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഒരു നയരൂപീകരണം ആവശ്യമെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

പല ആശുപത്രികളും അമിത ഫീസ് ഈടാക്കുന്നെന്ന് വ്യാപക പരാതിയുണ്ടെന്നും കൊള്ളലാഭം അനുവദിക്കില്ലെന്നുമാണ് കോടതി നിലപാട്. സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളെയും, ഐഎംഎയെയും കോടതി കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios