പത്ത് ദിവസം കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കും; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

കിടക്കകളുടെ എണ്ണം പരമാവധി കൂട്ടാൻ ശ്രം നടക്കുന്നുണ്ടെങ്കിലും ഓക്സിജൻ കിടക്കകൾ, വെന്‍റിലേറ്ററകുകള്‍ എന്നിവ അധികം കണ്ടെത്താനായിട്ടില്ല. നിലവില്‍ 1952 രോഗികള്‍ ഐസിയുവിലും 722 രോഗികള്‍ വെന്‍റിലേറ്ററുകളിലുമുണ്ട്.

Covid 19 kerala experts warn number of active cases will double in ten days

തിരുവനന്തപുരം: അടുത്ത പത്ത് ദിനം കൊണ്ട് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണവും ചികില്‍സയിലുള്ള രോഗികളുടെ എണ്ണവും ഇരട്ടിയിലധികമാകാമെന്ന് മുന്നറിയിപ്പ്. ആക്ടീവ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷത്തിലേക്ക് മാറാനെടുത്ത സമയം വെറും അഞ്ച് ദിവസം മാത്രം. കടുത്ത നിയന്ത്രണങ്ങൾ എന്നതിനൊപ്പം താൽകാലിക അടച്ചിടൽ അനിവാര്യമെന്നാണ് വിദഗ്ധ പക്ഷം.

രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സമയം 5 ദിവസം ആയി ചുരുങ്ങി. മാര്‍ച്ച് 25ന് 2,18,893 രോഗികള്‍ ഉണ്ടായിരുന്നത് മുപ്പതാം തീയതി ആയപ്പോൾ 303733 ആയി. രോഗികളുടെ എണ്ണം കൂടുന്ന സമയം വളരെ കുറഞ്ഞെന്ന് വ്യക്തം. നിലവിൽ ചികില്‍സയില്‍ ഉള്ള 345887 രോഗികളെന്നത് അടുത്ത പത്ത് ദിവസത്തില്‍ ഇരട്ടിയാകാമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ 28ന് മുകളിൽ പോയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30നോ 35നോ മുകളില്‍ പോകാം. ഒരാളിൽ നിന്ന് നിരവധി പേരിലേക്ക് അതിവേഗം രോഗം പടരുന്ന ഗുരുതര സാഹചര്യം. മരണ നിരക്കും ഉയരും. അതുകൊണ്ട് പരമാവധി സമ്പർക്കം കുറയ്ക്കുകയാകണം ലക്ഷ്യമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

കിടക്കകളുടെ എണ്ണം പരമാവധി കൂട്ടാൻ ശ്രം നടക്കുന്നുണ്ടെങ്കിലും ഓക്സിജൻ കിടക്കകൾ, വെന്‍റിലേറ്ററകുകള്‍ എന്നിവ അധികം കണ്ടെത്താനായിട്ടില്ല. നിലവില്‍ 1952 രോഗികള്‍ ഐസിയുവിലും 722 രോഗികള്‍ വെന്‍റിലേറ്ററുകളിലുമുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ കൊവിഡ് ഇതര ചികില്‍സകൾ കുറച്ചും സ്വകാര്യ മേഖലയിലെ 50 ശതമാനം കിടക്കകള്‍ ഏറ്റെടുത്തും ചികില്‍സയാണ് ഇപ്പോൾ നടക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios