കൊവിഡ് വ്യാപനം: സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിൽ ക്ഷാമം; രക്തം നൽകാൻ ആളുകളില്ല

മെയ് മുതൽ സ്ഥിതി കൂടുതൽ പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയും ആരോഗ്യപ്രവര്‍ത്തകർക്കുണ്ട്. യുവാക്കളാണ് രക്തദാനത്തിനായി എത്തുന്നവരിലേറെയും. വാക്സിന്‍ എടുത്താൽ ഉടൻ രക്തം നൽകാനാവില്ല.

covid 19 also affects blood banks as many show reluctance to come donate

കൊച്ചി: കൊവി‍ഡ് വ്യാപനത്തെത്തുടര്‍ന്ന് രക്തം നൽകാൻ ആളുകളെത്താതായതോടെ സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിൽ ക്ഷാമം. 18 വയസിന് മുകളിൽ പ്രായമുള്ളവർ കൂടി കൊവിഡ് വാക്സിൻ എടുത്തു തുടങ്ങിയാൽ ക്ഷാമം രൂക്ഷമാകുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ആശങ്ക.

സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിൽ ഇപ്പോൾ രക്തം നൽകാനെത്തുന്നവരുടെയെണ്ണം നന്നേ കുറവാണ്. കൊവി‍ഡ് പകരുമോ എന്ന ആശങ്കയാണ് പലര്‍ക്കും. എന്നാൽ രക്തദാനത്തിലൂടെ രോഗം പകരില്ലെന്നു ഡോക്ടര്‍മാർ ഉറപ്പ് നൽകുന്നു. കൊവിഡായതിനാൽ പുറത്ത് രക്ത ക്യാമ്പുകളും സംഘടിപ്പിക്കാനാകുന്നില്ല.

മെയ് മുതൽ സ്ഥിതി കൂടുതൽ പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയും ആരോഗ്യപ്രവര്‍ത്തകർക്കുണ്ട്. യുവാക്കളാണ് രക്തദാനത്തിനായി എത്തുന്നവരിലേറെയും. വാക്സിന്‍ എടുത്താൽ ഉടൻ രക്തം നൽകാനാവില്ല. രണ്ട് ഡോസും എടുത്ത് 28 ദിവസങ്ങൾക്ക് ശേഷം മാത്രമേ രക്തം ദാനം ചെയ്യാനാകു. ഇതിന് കുറഞ്ഞത് മൂന്ന് മാസമെങ്കിലുമെടുക്കും.

യുവാക്കൾക്കുള്ള വാക്സിനേഷന് തുടങ്ങും മുമ്പ് പരമാവധി രക്തം ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഐഎംഎ അടക്കമുള്ളവർ.

Latest Videos
Follow Us:
Download App:
  • android
  • ios