Asianet News MalayalamAsianet News Malayalam

മന്ത്രി വീണ ജോര്‍ജ്ജിൻ്റെ ഭര്‍ത്താവിൻ്റെ കെട്ടിടത്തിന് മുന്നിൽ ഓട നിര്‍മ്മാണം വീണ്ടും തടഞ്ഞ് കോൺഗ്രസ്

പുറമ്പോക്ക് സർവേ ഉൾപ്പടെ പൂർത്തിയാക്കിയ ശേഷമാകും തർക്ക സ്ഥലത്ത് നിർമാണം തുടങ്ങുകയെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്

Congress opposes drainage construction in front of Minister Veena George husband building
Author
First Published Jun 28, 2024, 1:32 PM IST

പത്തനംതിട്ട: കൊടുമണ്ണിൽ മന്ത്രി വീണ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനു മുന്നിലെ വിവാദ ഓട നിർമാണം വീണ്ടും കോൺഗ്രസ്‌ തടഞ്ഞു. പുറമ്പോക്ക് സർവേ ഉൾപ്പടെ പൂർത്തിയാക്കിയ ശേഷമാകും തർക്ക സ്ഥലത്ത് നിർമാണം തുടങ്ങുകയെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്. അതിന് വിരുദ്ധമായി ജോലികൾ പുനരാരംഭിച്ചതാണ് പ്രതിഷേധത്തിനു ഇടയാക്കിയത്. സ്ഥലത്ത് കോൺഗ്രസ്‌ പ്രവര്‍ത്തകര്‍ കുത്തിയ കൊടികൾ പൊലീസ് നീക്കിയതും എതിർപ്പിനിടയാക്കി. കോൺഗ്രസ്‌ വികസനത്തെ തടയുന്നു എന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകരും പ്രകടനമായി സ്ഥലത്ത് എത്തി. ഇതോടെ സ്ഥലത്ത് സംഘർഷ സാധ്യത ഉടലെടുത്തു. കോൺഗ്രസ്‌ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു നീക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios