പുറത്തുവന്നത് ആത്മഹത്യ കുറിപ്പാണോ എന്ന് സംശയം; എൻഎം വിജയൻ്റെ കുറിപ്പിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല

കെപിസിസിക്ക് കത്ത് ആർക്കുവേണമെങ്കിലും അയക്കാം. കെപിസിസി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു

Congress leader Ramesh Chennithala reacts to Wayanad DCC Treasurer NM Vijayan's suicide note

ഇടുക്കി: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ പുറത്തുവന്ന ആത്മഹത്യ കുറിപ്പിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പുറത്തുവന്നത് ആത്മഹത്യ കുറിപ്പാണോ എന്ന് സംശയമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. സിപിഎം രാഷ്ട്രീയം കളിക്കുകയാണ്. ഐസി ബാലകൃഷ്ണൻ സത്യസന്ധനായ നേതാവാണ്. കോൺഗ്രസിനെ കരിവാരി തേക്കാനുള്ള സിപിഎം ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. 

കെപിസിസിക്ക് കത്ത് ആർക്കുവേണമെങ്കിലും അയക്കാം. കെപിസിസി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. നവീൻ ബാബുവിന്റെ ആത്മഹത്യയിൽ നീതി കിട്ടില്ല എന്നുള്ളത് കൊണ്ടാണ് കുടുംബം കോടതിയിയെ സമീപിച്ചത്. കുടുംബമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ഹൈക്കോടതി തല്ലിയെങ്കിൽ മേൽക്കോടതിയെ സമീപിക്കണമെന്നും രമേശ്‌ ചെന്നിത്തല പ്രതികരിച്ചു. പിവി അൻവർ എംഎൽഎയുടെ അറസ്റ്റ് കേരളത്തിൽ കേട്ടു കേൾവിയില്ലാത്തതാണ്. സ്വാഭാവിക പ്രതിഷേധമാണ്‌ അൻവർ നടത്തിയത്. നിയമ സഭയിൽ അക്രമം നടത്തിയാൽ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ. പിണറായി വിജയനെ വിമർശിച്ചാൽ ജയിലിൽ അടക്കുമെന്നത് തെറ്റായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു. 

നാവിൽ കൊതിയൂറുന്ന പഴയിടത്തിന്‍റെ പായസം, ടേസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രിയുമെത്തി; ഭക്ഷണപന്തലിൽ വൻ തിരക്ക്

https://www.youtube.com/watch?v=Ko18SgceYX8


 

Latest Videos
Follow Us:
Download App:
  • android
  • ios