പാർട്ടിക്കുളളിലെ എതിർ സ്വരങ്ങളിൽ അസ്വസ്ഥമായി കോൺഗ്രസ്;ജയമില്ലെങ്കിൽ നേതൃത്വത്തെ പഴിചാരാനുറച്ച് ഒരു വിഭാഗം
തോമസിനെ ഒരു പ്രതീകമായി കണ്ടാണ് സിപിഎം ചുവപ്പ് പരവതാനി വിരിക്കുന്നത്. കോൺഗ്രസിൽ നിന്ന് സിപിഎമ്മിന് വേണ്ടി വോട്ട് പിടിക്കുന്ന തോമസെന്ന പാലം വഴി എതിർചേരിയിൽ നിന്നുള്ള കൂടുതൽ പിന്തുണ തന്നെയാണ് പ്രതീക്ഷ
തൃക്കാക്കര : നേതൃത്വത്തോട് ഇടഞ്ഞ് ഇടത് ക്യാമ്പിലേക്ക് (lef camp)പ്രചാരണത്തിന് പോയ കെ.വി.തോമസിനെ(kv thomas) അവഗണിച്ച് വിടുമ്പോഴും എറണാകുളത്ത് ഇപ്പോഴും നേതൃത്വത്തോടുള്ള എതിർപ്പ് ഉള്ളിലൊതുക്കുന്നവരുടെ തുടർ നീക്കങ്ങൾ കോൺഗ്രസ്സിന്(congress) വെല്ലുവിളിയാണ്. വിഡി സതീശന്റെയും ഹൈബി ഈഡന്റെയും അപ്രമാദിത്വം അംഗീകരിക്കാത്ത കോൺഗ്രസ്സുകാരിൽ കണ്ണ് വെച്ച് തന്നെയാണ്, കെ.വി തോമസിനെ സിപിഎം ഇരുകയ്യും നീട്ടി സ്വീകരിക്കുന്നത്
ഒപ്പം ആരുമില്ല, ഒരുവോട്ടു പോലും മറയ്ക്കാനുമാകില്ല. --കെവി തോമസിനോടുള്ള നെവർമൈൻഡ് തന്ത്രത്തിനു കെപിസിസി നിരത്തുന്ന കാരണം ഇതാണ്. പക്ഷെ പുറത്ത് പോകുന്നത് തോമസ് മാത്രെങ്കിലും അകത്ത് അതൃപ്തിയുമായി തുടരുന്നവർ ഏറെയാണ് , എറണാകുളത്തെ കോൺഗ്രസ്സിൽ. വിഡി സതീശനും ഹൈബി ഈഡനും എല്ലാം കയ്യടക്കുന്നുവെന്ന പരാതി ഏറെയും തൃക്കാക്കര സീറ്റിൻറെ കുത്തക അവകാശപ്പെടുന്ന എ ഗ്രൂപ്പിന്. അമർഷം ഉള്ളിലൊതുക്കുന്ന കോൺഗ്രസ്സുകാരുമായി തോമസ് പല തരത്തിൽ ആശയവിനിമയം തുടരുന്നുമുണ്ട്. കൂടിയാലോചനയില്ലാതെ എല്ലാം ഒറ്റക്ക് തീരുമാനിക്കുന്നുവെന്നാണ് തോമസിൻറെ പ്രധാന പരാതി. കെഎസ്-വിഡി നേതൃത്തോട് എഐ ഗ്രൂപ്പുകൾക്ക് നേരത്തെയുള്ള പരാതിയും ഇത് തന്നെ
തോമസിനെ ഒരു പ്രതീകമായി കണ്ടാണ് സിപിഎം ചുവപ്പ് പരവതാനി വിരിക്കുന്നത്. കോൺഗ്രസിൽ നിന്ന് സിപിഎമ്മിന് വേണ്ടി വോട്ട് പിടിക്കുന്ന തോമസെന്ന പാലം വഴി എതിർചേരിയിൽ നിന്നുള്ള കൂടുതൽ പിന്തുണ തന്നെയാണ് പ്രതീക്ഷ.
ഒരുപക്ഷെ കര പിടിക്കാനായില്ലെങ്കിൽ മധ്യകേരളത്തിൽ നാളേക്കുള്ള നിക്ഷേപമായും തോമസിനെ സിപിഎം കാണുന്നു. തൃക്കാക്കര നിലനിർത്തിയാൽ സതീശൻ പാർട്ടിയിൽ കൂടുതൽ കരുത്തനാകും. മറിച്ചായാൽ ഇപ്പോൾ തോമസിനെ എതിർക്കുന്ന നേതാകകൾ വരെ സതീശനെതിരെ തിരിയും
അതിനിടെ തൃക്കാക്കരക്കാരുടെ ക്യാപ്റ്റൻ പി.ടി.തോമസ് ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി വോട്ട് ചോദിച്ചു വന്നാലും
LDF രക്ഷപെടില്ല.സിൽവർ ലൈൻ പ്രധാന വിഷയം ആണെങ്കിൽ കല്ലിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല
പറഞ്ഞു.കെ.വി.തോമസിനോട് സഹതാപം ആണുള്ളതെന്നും തോമസ് പോകുന്നത് യുഡിഎഫിനെബാധിക്കില്ലെന്നും ചെന്നിത്തല
ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.