'ചെയ്യിക്കുന്നത് ഷാഫിയും സരിനും, കൂട്ടിന് ലീഗുകാരും'; കെകെ ശൈലജക്കെതിരായ സൈബർ ആക്രമണം പ്രതിഷേധാർഹമെന്ന് സനോജ്

കോട്ടയം കുഞ്ഞച്ചന്മാരുടെ നേതാവായ യൂത്ത് കോണ്‍ഗ്രസ് വ്യാജ അധ്യക്ഷനാണ് വടകരയില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ചുമതലയെന്ന് സനോജ്.

congress cyber attack against kk shailaja vk sanoj reaction

തിരുവനന്തപുരം: കെകെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ശൈലജക്കെതിരെ വ്യാജ വാര്‍ത്തകളും മോര്‍ഫിങ് ചിത്രങ്ങളുപയോഗിച്ച് നീചമായ അപവാദ പ്രചരണം ലൈംഗീക അധിക്ഷേപമായി മാറിയിരിക്കുകയാണ്. ഇത് ചെയ്യിക്കുന്നത് ഷാഫിയും സരിനുമാണെന്ന് സനോജ് ആരോപിച്ചു.

'മലയാളികള്‍ക്ക് മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനമായ നിലയില്‍ ആഗോള അംഗീകാരം ലഭിച്ച ഭരണാധികാരിയായിരുന്നു ശൈലജ. ആ അംഗീകാരമാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കി ടീച്ചറെ മട്ടന്നൂരില്‍ നിന്ന് വീണ്ടും തെരഞ്ഞെടുത്തത്.' ശൈലജ സ്ഥാനാര്‍ത്ഥിയായെത്തിയ നിമിഷം മുതല്‍ പരാജയ ഭീതിയില്‍ ഏറ്റവും ഹീനമായ അപവാദ പ്രചാരണമാണ് യു.ഡി.എഫ് അഴിച്ചു വിട്ടിരിക്കുന്നതെന്നും സനോജ് പറഞ്ഞു. 

വി കെ സനോജിന്റെ കുറിപ്പ്: 'സഖാവ് ശൈലജ ടീച്ചര്‍ക്ക് നേരെ ക്രൂരമായ ലൈംഗീകാധിക്ഷേപത്തിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് സൈബര്‍ ടീം നടപടി അത്യന്തം പ്രതിഷേധാര്‍ഹം. കോട്ടയം കുഞ്ഞച്ചന്മാരുടെ നേതാവായ യൂത്ത് കോണ്‍ഗ്രസ് വ്യാജ അധ്യക്ഷനാണ് വടകരയില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ചുമതല. ശൈലജ ടീച്ചര്‍ക്കെതിരെ വ്യാജ വാര്‍ത്തകളും മോര്‍ഫിങ് ചിത്രങ്ങളുപയോഗിച്ച് നീചമായ അപവാദ പ്രചരണം ലൈംഗീക അധിക്ഷേപമായി മാറിയിരിക്കുകയാണ്. ഇത് ചെയ്യിക്കുന്നത് ഷാഫിയും സരിനുമാണ്. കൂട്ടിന് ലീഗുകാരുമുണ്ട്.'

'സ്ത്രീകള്‍ക്കെതിരെ ലൈംഗീകാധിഷേപം നടത്തിയ പരാതിയില്‍ പോലീസ് ശാസ്ത്രീയ അന്വേഷണത്തില്‍ കൂടി പിടികൂടിയ കോട്ടയം കുഞ്ഞച്ചന് ജാമ്യം എടുത്ത് കൊടുത്തു എന്നതില്‍ അഭിമാന പുളകിതനായി ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത് സരിനെ നമ്മള്‍ മറന്നിട്ടില്ല. ഇത്തരം മനോരോഗികളെ തള്ളിപ്പറയാതെ കോണ്‍ഗ്രസ് എങ്ങനെ സംരക്ഷിക്കുന്നു എന്നതിന് ഇതില്‍ പരം തെളിവ് വേണ്ടല്ലോ?. മലയാളികള്‍ക്ക് മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനമായ നിലയില്‍ ആഗോള അംഗീകാരം ലഭിച്ച ഭരണാധികാരിയായിരുന്നു സഖാവ് ശൈലജ ടീച്ചര്‍. ആ അംഗീകാരമാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കി ടീച്ചറെ മട്ടന്നൂരില്‍ നിന്ന് വീണ്ടും തെരഞ്ഞെടുത്തത്. എന്നാല്‍ വടകരയില്‍ ശൈലജ ടീച്ചര്‍ സ്ഥാനാര്‍ത്ഥിയായെത്തിയ നിമിഷം മുതല്‍ പരാജയ ഭീതിയില്‍ ഏറ്റവും ഹീനമായ അപവാദ പ്രചാരണമാണ് യു.ഡി.എഫ് അഴിച്ചു വിട്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും അമ്മ പെങ്ങന്മാരെ തിരിച്ചറിയാന്‍ പറ്റാത്ത സാമൂഹ്യ ദ്രോഹികളെ 
അവര്‍ നിയന്ത്രിച്ചില്ലങ്കില്‍ ജനങ്ങള്‍ ഈ ക്രിമിനല്‍ കൂട്ടങ്ങളെ തെരുവില്‍ നേരിടുന്ന കാലം വിദൂരമല്ല.'

'ശൈലജക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അശ്ലീല സൈബര്‍ ആക്രമണം': വിമര്‍ശനവുമായി മന്ത്രി രാജീവ് 
 

Latest Videos
Follow Us:
Download App:
  • android
  • ios