Asianet News MalayalamAsianet News Malayalam

'സോളാറില്‍ സി.ദിവാകരന്‍റെ പരാമര്‍ശം ഉപയോഗിച്ചില്ല,സർക്കാരിനെ സമ്മർദ്ദത്തിലാക്കാവുന്ന അവസരം കളഞ്ഞുകുളിച്ചു '

ദിവാകരൻ നടത്തിയ പരാമർശങ്ങൾ കോൺഗ്രസ് നേതൃത്വം കാര്യമായി ഏറ്റുപിടിച്ചില്ലെന്ന് എ ഗ്രൂപ്പ്. പ്രസ്താവനകൾക്കപ്പുറത്ത് വലിയ ചർച്ചയാക്കുന്നതിൽ പാർട്ടി നേതൃത്വത്തിന് വീഴ്ചയുണ്ടായെന്ന് ആക്ഷേപം 

Congress A group criticise leadership for failure to take mileage of C Divakarans remark on solar case
Author
First Published Jun 8, 2023, 3:32 PM IST | Last Updated Jun 8, 2023, 3:32 PM IST

തിരുവനന്തപുരം:സോളാറിൽ സിപിഐ നേതാവ് സി ദിവാകരൻ നടത്തിയ പരാമർശങ്ങൾ കോൺഗ്രസ് നേതൃത്വം കാര്യമായി ഏറ്റുപിടിച്ചില്ലെന്ന് എ ഗ്രൂപ്പ്. പ്രസ്താവനകൾക്കപ്പുറത്ത് വലിയ ചർച്ചയാക്കുന്നതിൽ പാർട്ടി നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നാണ് പരാതി. ഇടത് സർക്കാറിനെ സമ്മർദ്ദത്തിലാക്കാവുന്ന അവസരമാണ് കളഞ്ഞതെന്നും എ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. അതേ സമയം സോളാർ കമ്മീഷനെതിരായ പരാമർശം ദിവകാരൻ തന്നെ തിരുത്തിയതാണ് വിഷയം കൂടുതൽ സജീവമാക്കാതിരുന്നതെന്നാണ് കെപിസിസി നേതൃത്വത്തിന്‍റെ  വിശദീകരണം. സോളാറിൽ ഉമ്മൻചാണ്ടിയെ എൽഡിഎഫ് അകാരണമായി വേട്ടയാടിയെന്ന നിലപാട് നിരവധി തവണ വിശദീകരിച്ചതാണെന്നും നേതൃത്വം പറയുന്നു

'സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രം അന്വേഷിച്ചു'; സോളാര്‍ അന്വേഷണ കമ്മീഷനെതിരെ മുൻ ഡിജിപി

'എത്ര കാലം കഴിഞ്ഞാലും സത്യം പുറത്തുവരും'; അതിന്‍റെ തെളിവാണ് ഹേമചന്ദ്രന്‍റെ വെളിപ്പെടുത്തലെന്ന് തിരുവഞ്ചൂര്‍

 

Latest Videos
Follow Us:
Download App:
  • android
  • ios