നവകേരള സദസ് സുവോളജിക്കൽ പാർക്കിൽ, ഡയറക്ടർ നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി 

സുവോളജിക്കൽ പാർക്കിൽ ഒല്ലൂർ മണ്ഡലം നവകേരള സദസ് നടത്തുന്നതിനെതിരായ ഹർജിയിലാണ് നടപടി.

conducting nava kerala sadas in thrissur Puthur Zoological Park apn

തൃശൂർ : പുത്തൂർ സുവോളജിക്കൽ പാർക്കിൽ നവകേരള സദസ് നടത്തുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിൽ പാർക്ക് ഡയറക്ടർ നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി. പാർക്കുമായി ബന്ധപ്പെട്ട രേഖകൾ സഹിതം നാളെ ഹാജരാകണമെന്നാണ് നിർദേശം. സുവോളജിക്കൽ പാർക്കിൽ ഒല്ലൂർ മണ്ഡലം നവകേരള സദസ് നടത്തുന്നതിനെതിരായ ഹർജിയിലാണ് നടപടി.

നവ കേരള സദസ്; പരിപാടിയിൽ അധ്യാപകര്‍ പങ്കെടുക്കണം, വിവാദമായതോടെ വിശദീകരണം

അധ്യാപകരോട് പങ്കെടുക്കണമെന്ന് നിര്‍ദ്ദേശം, വിവാദത്തിൽ 

അതിനിടെ പാലക്കാട്ട് നവ കേരള സദസിനോടനുബന്ധിച്ചുള്ള പരിപാടികളില്‍ അധ്യാപകരോട് പങ്കെടുക്കണമെന്ന് നൽകിയ നിര്‍ദേശം വിവാദമായി. പഞ്ചായത്തിലെ സ്‌കൂളുകളിലെ മുഴുവന്‍ അധ്യാപകരും ഇന്ന് നടക്കുന്ന പ്രചാരണ പരിപാടികളില്‍ പങ്കെടുക്കണമെന്ന് നല്ലേപ്പിള്ളി പഞ്ചായത്ത് സെക്രട്ടറിയാണ് ഉത്തരവിട്ടത്. പഞ്ചായത്തിന്റെ കല്യാണ മണ്ഡപത്തില്‍ നടക്കുന്ന കലാസദസിലും വിളംബര ഘോഷയാത്രയിലും മുഴുവന്‍ അധ്യാപകരും പങ്കെടുക്കണമെന്നാണ് ഉത്തരവ്. പ്രവൃത്തി ദിവസമായതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടക്കി പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് അധ്യാപകരുടെ നിലപാട്. അതേസമയം വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് നിര്‍ദേശം നല്‍കിയതെന്നാണ് നല്ലേപ്പുള്ളി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios